
പൊൻകുന്നം: ചിറക്കടവ് കെ.വി.എം.എസ്. റോഡ് താഴത്തേടത്ത് ടി.പി. ശ്രീധരൻ പിള്ള (നാരായണപിള്ള-68) നിര്യാതനായി. പൊൻകുന്നം ചിറക്കടവ് ജംഗ്ഷനിലെ ശ്രീധർ സ്റ്റോഴ്‌സ് ഉടമയാണ്. ഭാര്യ: കുമാരി കാർത്തികപ്പള്ളി മീനത്തുവീട്ടിൽ കിഴക്കതിൽ കുടുംബാംഗം. മക്കൾ: ടി.എൻ. ശ്രീജിത്ത് (കെ.എസ്.ആർ.ടി.സി., പൊൻകുന്നം), ടി.എൻ. ശ്രീരാജ് (മാതൃഭൂമി, കോട്ടയം). മരുമക്കൾ: രഞ്ജു (പുഞ്ചവയൽ), സന്ധ്യാദേവി (മറ്റക്കര). സംസ്‌കാരം ഇന്ന് 11ന് ചിറക്കടവ് കെ.വി.എം.എസ്. റോഡ് താനത്തുകുന്നേൽ വീട്ടുവളപ്പിൽ.