വൈക്കം: അപകടത്തിൽ മരിച്ച വൈക്കം പടിഞ്ഞാറെനട സൗപർണ്ണിക സെന്റർ ഉടമ ബിനോയ് ഭാസ്‌കരദാസിന്റെ ചരമവാർഷിക അനുസ്മരണത്തിനായി കരുതിയ തുക ഉപയോഗിച്ച് താലൂക്ക് ഗവ. ആശുപത്രിയിലെ പാവപ്പെട്ട രോഗികൾക്ക് വീൽചെയറുകൾ നൽകി. ബിനോയ്‌യുടെ പിതാവ് ഭാസ്‌കരദാസാണ് മാതൃകാപരമായ സഹായത്തിന് നേതൃത്വം നൽകിയത്. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, ആശുപത്രി ആർ.എം.ഒ ഡോ.എസ്.കെ ഷീബയ്ക്ക് വീൽചെയറുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.കെ മഹേഷ്, മോഹനകുമാരി, ബിന്ദു ഷാജി, രാധിക ശ്യാം, ആശുപത്രി സ്റ്റാഫ് അമ്പിളി എന്നിവർ പങ്കെടുത്തു.