വൈക്കം: മലയാള ഭാഷാ പാതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കാൻ കഴിയാത്തത് സാംസ്‌ക്കാരിക കേരളത്തിന് അപമാനമാണെന്ന് ശ്രീമഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് അഭിപ്രായപ്പെട്ടു. തപസ്യ കലാ സാഹിത്യവേദി വൈക്കത്ത് സംഘടിപ്പിച്ച തുഞ്ചൻ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദ്ധ്യാപികയും കവയത്രിയുമായ ലൈലാ ജയരാജിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സുധീഷ് പാലേരി അദ്ധ്യക്ഷത വഹിച്ചു. രാജീവ് കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി. നിഖിൽ,ബി.മായ തുടങ്ങിയവർ പ്രസംഗിച്ചു.