
മാനവരാശിയുടെ നിലനില്പിനെ തന്നെ ഭീഷണിയായി മാറിയ കൊറോണയെന്ന വൈറസ്. ലോകത്ത് ആകമാനം അതിവേഗതയിലാണ് പടർന്ന് പിടിക്കുകയും വിലപ്പെട്ട ജീവനുകളെ കവർന്നെടുക്കുകയും  ഉണ്ടായത്. അത് ഇപ്പോഴും ആശങ്കകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. മുന്നറിയിപ്പില്ലാതെ കടന്നുവന്ന ഈ പകർച്ചവ്യാധി നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഒരുപോലെ ഗുരുതരാവസ്ഥയിൽ കൊണ്ടെത്തിച്ചുവെന്ന് തന്നെ പറയാം. അതുപോലെ തന്നെ മരണനിരക്കും. ഏതൊരു അപകടാവസ്ഥയും ജാഗ്രതയോടെ മുന്നേറുകയാണെങ്കിൽ അതിജീവിക്കാൻ കഴിയും. ചൈനയിൽ മഹാവിപത്ത് സമ്മാനിച്ച  ഈ പ്രത്യേകതരം വൈറസ് ബാധയെ ചെറുക്കുവാൻ അധികാരികൾ നൽകിയ കർശനനിലപാടുകളും, മുൻകരുതലുകളും ബോധവത്ക്കരണവും എല്ലാം ഇന്നും അതേ രീതിയിൽ തന്നെ പരിപാലിച്ച് പോവുകയാണ്. എന്നിട്ടും ആശങ്കകൾ ഒഴിയാതെ അനുദിനംഈ രോഗത്തിനടിമപ്പെടുന്ന കാഴ്ചകൾ ഉണ്ടാകുന്നുയെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. ജാഗ്രതയോടൊപ്പം അറിവും അത്യാവശ്യമാണ്.
 ഈ കാലഘട്ടത്തിലാണ് കാർഡിയോളജിസ്റ്റ് ഡോ. ജയപാൽ കൊറോണയും ഹൃദയവും (ലഘുവിവരണം) എന്ന പുസ്തകം രചിച്ചിരിക്കുന്നത്. ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെത്തുടർന്ന് കണ്ടകാഴ്ചകൾ എല്ലാംതന്നെ തെല്ലും ഭയപ്പെടുത്തുന്നതാണ് എന്ന തിരിച്ചറിവിലൂടെയാണ് പ്രസ്തുത പുസ്തകമെഴുതാൻ പ്രേരണയായതെന്ന് സൂചിപ്പിക്കുന്നു. രണ്ടുഭാഗങ്ങളായി ഈ രോഗത്തെക്കുറിച്ച് വളരെയേറെ അറിവുകൾ പകർന്നേകിയിരിക്കുന്നു. മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളെയും ഈ രോഗം കടന്നാക്രമിക്കാനുള്ള സാദ്ധ്യതകളെപ്പറ്റിയും ആഴത്തിലുള്ള വിവരണങ്ങൾ നൽകുന്നുണ്ട്. കൊറോണ കലണ്ടർ, കൊറോണവൈറസിന്റെ ഘടന, കൊറോണയുടെ സ്വഭാവം, ലോകത്തിലെയും ഇന്ത്യയിലെയും കേരളത്തിലെയും കൊറോണയുടെ നിലവാരം,  കൊറോണ വൈറസിന്റെ ഉത്ഭവം, ശ്വാസകോശം, ഹൃദയം, കരൾ, തലച്ചോർ, കിഡ്നി, ആമാശയം, ചെറുകുടൽ,വൻകുടൽ എന്നിങ്ങനെ മനുഷ്യശരീരത്തിലെ അവയവങ്ങളെക്കുറിച്ച് പ്രമേഹവും കൊറോണയും രോഗലക്ഷണങ്ങൾ. കൊറോണയും ടെസ്റ്റുകളും ചികിത്സാരീതികളും ഗർഭിണിയെ ബാധിക്കുന്ന കൊറോണ, എന്താണ് കാർഡിയോളജി, കുർക്കുമിന്റെ ഗുണങ്ങൾ, സാമൂഹിക പ്രതിരോധശക്തി, വാക്സിൻ എന്നിവയെക്കുറിച്ച്  ഏതൊരാൾക്കും മനസിലാകുന്ന രീതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ വൈറസ് രോഗത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും അതിലൂടെ ലഭിച്ച മഹത്തരമായ വിവരങ്ങളെല്ലാം തന്നെ സാധാരണക്കാർക്കും സമസ്തമേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഒരുപോലെ പ്രയോജനകരമാകുന്ന തരത്തിലാണ് നൽകിയിരിക്കുന്നത്. പ്രസ്തുത പുസ്തകത്തിലൂടെ  ജാഗ്രതാപ്രതിരോധം എന്നിവയെക്കുറിച്ചുള്ള സന്ദേശം കൂടിയാണ് പകർന്നേകുന്നത്.
ഗ്രന്ഥകാരനായ ഡോ. ജയപാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാർഡിയോളജിസ്റ്റായി സേനവമനുഷ്ഠിച്ചതിനുശേഷം 2013ൽ വിരമിച്ചു. ഇപ്പോൾ അടൂർ  മൗഡ് സിയോൺ  മെഡിക്കൽകോളേജിൽ സീനിയൽ കാർഡിയോളജിസ്റ്റായും അദ്ധ്യാപകനായും സേവനം തുടരുന്നു. തന്റേതായ ഉടമസ്ഥതയിൽ 2005 ൽ ഹൃദയാലയഹാർട്ട് ഫൗണ്ടേഷൻ സ്ഥാപിച്ചു. അതിന്റെ  ചെയർമാനുമാണ്. പുതിയ തലമുറക്കും വായനക്കാർക്കും അറിവ് പകരുന്ന ഈ പുസ്തകത്തിന്റെ പ്രസാധകർ, ഹൃദയാലയഹാർട്ട് ഫൗണ്ടേഷനാണ്. വില: 200
(ഫോൺ : 9995968339)