
ചെറുപയർ സാലഡ്
ചേരുവകൾ
മുളപ്പിച്ച പയർ - കാൽ കപ്പ്
സവാള (വട്ടത്തിൽ
അരിഞ്ഞത്) - ഒന്ന് (ചെറുത്)
കാരറ്റ് (വട്ടത്തിൽ
നുറുക്കിയത്) - രണ്ട് ടേബിൾസ്പൂൺ
തക്കാളി (വട്ടത്തിൽ
അരിഞ്ഞത്) - ഒന്ന് (ചെറുത്)
കപ്പലണ്ടി (തൊണ്ട്
മാറ്റിയത്) - ഒരു ടേബിൾ സ്പൂൺ
കുരുമുളകു പൊടി - ഒരു ടീസ്പൂൺ
ചെറുനാരാങ്ങാ നീര് - ഒരു ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഒലിവ് ഓയിൽ - ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പരന്ന പാത്രത്തിൽ ചെറുപയർ നിരത്തുക. സവാള, കാരറ്റ്, തക്കാളി, കപ്പലണ്ടി ഇവ ഓരോ ലെയറായി മുകളിൽ നിരത്തുക. കുരുമുളകു പൊടി വിതറുക. ചെറുനാരങ്ങാനീരും ഒലിവ് ഓയിലും മുകളിൽ ഒഴിക്കുക. ഉപ്പും വിതറുക. വിളമ്പാൻ സമയത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക.

ചെറുപയർ - ഗോതമ്പ് പുലാവ്
ചേരുവകൾ
മുളപ്പിച്ച ചെറുപയർ - അരക്കപ്പ്
സൂചി ഗോതമ്പ് നുറുക്ക് - മുക്കാൽ കപ്പ്
തേങ്ങാപ്പാൽ - മുക്കാൽ കപ്പ്.
ചുവന്നുള്ളി (നീളത്തിൽ
അരിഞ്ഞത്) - അരക്കപ്പ്
ഇഞ്ചി(ചെറുതായി
നീളത്തിൽ അരിഞ്ഞത്) - അര ടീസ്പൂൺ
കാപ്സിക്കം (ചുവന്നത്
നീളത്തിൽ മുറിച്ചത്) - അര ടീസ്പൂൺ
തക്കാളി (പൊടിയായി
അരിഞ്ഞത്) - കാൽ കപ്പ്
ജീരകം - അര ടീസ്പൂൺ
കപ്പലണ്ടി (തൊലി
മാറ്റിയത്) - രണ്ട്
ടേബിൾ സ്പൂൺ
നെയ്യ് - രണ്ട്
ടേബിൾ സ്പൂൺ
മല്ലിയില (അരിഞ്ഞത്) - രണ്ട്
ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ചെറുപയർ അല്പം ഉപ്പുചേർത്ത് കുഴയാതെ വേവിച്ചെടുക്കുക. തേങ്ങാപ്പാലിൽ മുക്കാൽ കപ്പ് വെള്ളവും കുറച്ച് ഉപ്പും ചേർത്ത് ഗോതമ്പും കുഴയാതെ വേവിച്ചെടുക്കുക.പാനിൽ അര സ്പൂൺ നെയ്യൊഴിച്ച് ഉള്ളി ചുവക്കെ വറുത്തെടുക്കുക. ബാക്കി നെയ്യിൽ ജീരകം ഇട്ട് പൊട്ടുമ്പോൾ കപ്പലണ്ടിയും ബാക്കി ചേരുവകളും ഇട്ട് വഴറ്റുക. ഇതിലേക്ക് വേവിച്ച പയറും ഗോതമ്പും ചേർത്ത് ചെറുതീയിൽ വച്ച് ഉലർത്തുക. അര ടീസ്പൂൺ കുരുമുളകു പൊടിയും ചേർക്കുക. വിളമ്പാനുള്ള ബൗളിലേക്ക് മാറ്റി ഉള്ളി മൂപ്പിച്ചതും മല്ലിയിലയും വിതറുക.അരസ്പൂൺ നെയ്യ് ചൂടാക്കി മുകളിൽ തളിക്കുക. ചെറു ചൂടോടെ ഉപയോഗിക്കുക. ഒരു ചെറിയ ടുമാറ്റോയും അര ചെറിയ സവാളയും ഒരു പച്ചമുളകും ചെറുതായി നുറുക്കി ഉപ്പും ചേർത്ത് കട്ടി തൈരിൽ കലക്കിയെടുത്ത റെയ്ത്തയ്ക്കൊപ്പം കഴിക്കാം.

ചെറുപയർ ദോശ
ചേരുവകൾ
ചെറുപയർ (കുതിർത്തത്) - അരക്കപ്പ്
പച്ചരി (കുതിർത്തത്) - ഒരു കപ്പ്
ഉഴുന്നുപരിപ്പ് (കുതിർത്തത്) - മൂന്ന് ടേബിൾ സ്പൂൺ
ഉലുവ (കുതിർത്തത് ) - കാൽ ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി (ചെറുതായി
നുറുക്കിയത്) - ഒരു ടീസ്പൂൺ
പച്ചമുളക് (ചെറുതായി
അരിഞ്ഞത് ) - ഒന്ന്
സവാള (ചെറുതായി
അരിഞ്ഞത്) - ഒന്ന്
കറിവേപ്പില (ഉതിർത്തത്) - ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവകൾ നന്നായി അരച്ചെടുത്ത് നാല് മണിക്കൂർ വയ്ക്കുക. രണ്ടാമത്തെ ചേരുവകൾ ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണയിൽ വഴറ്റി ചതച്ചെടുത്ത്മാവിൽ ചേർത്തിളക്കുക. തവ ചൂടാകുമ്പോൾ മാവൊഴിച്ച് കനം കുറച്ച് പരത്തി എണ്ണ തൂകി മൊരിച്ചെടുക്കുക. അരക്കപ്പ് തേങ്ങയും രണ്ട് പച്ചമുളകും ഒരു കഷണം ചുവന്നുള്ളിയും ഉപ്പും കറിവേപ്പിലയും ചേർത്തരച്ച ചമ്മന്തിക്കൊപ്പം വിളമ്പാം.

ചെറുപയർ കൊഴുക്കട്ട
ചേരുവകൾ
ചെറുപയർ (വേവിച്ചത് ) - മുക്കാൽ കപ്പ്
തേങ്ങാപ്പൊടി - മൂന്ന് ടേബിൾ
സ്പൂൺ
ഇഞ്ചി(ചെറുതായി
അരിഞ്ഞത്) - ഒരു ടീസ്പൂൺ
പച്ചമുളക് (ചെറുതായി
നുറുക്കിയത്) - ഒന്ന്
സവാള (ചെറുതായി
അരിഞ്ഞത്) - രണ്ട് ടേബിൾ സ്പൂൺ
കറിവേപ്പില (അരിഞ്ഞത്)- ഒരു ടേബിൾ സ്പൂൺ
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ഒന്നര ടേബിൾ സ്പൂൺ
അരിപ്പൊടി - ഒരു കപ്പ്
ജീരകം - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, പച്ചമുളക്, സവാള ഇവ ഇട്ട് വഴറ്റി ബാക്കി ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. അരിപ്പൊടിയിൽ ഉപ്പും ജീരകവും ചേർത്ത് തിളച്ച വെള്ളമൊഴിച്ച് കുഴച്ചെടുക്കുക. ആറിയതിനുശേഷം മാവ് കുറേശ്ശെ എടുത്ത് പരത്തി ഉള്ളിൽ ചെറുപയർ കൂട്ടുവച്ച് ഉരുട്ടി ആവിയിൽ വേവിച്ചെടുക്കുക.

ചെറുപയർ സുഖിയൻ
ചേരുവകൾ
ചെറുപയർ (വേവിച്ചത്) - ഒന്നര കപ്പ്
ശർക്കര പാനി (കട്ടിയിൽ) - മുക്കാൽ കപ്പ്
തേങ്ങ (ചിരവിയത്) - അര കപ്പ്
ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
നെയ്യ് - ഒരു ടീസ്പൂൺ
അരിപ്പൊടി - അരക്കപ്പ്
മൈദ - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് - ഒരു നുള്ള്
വെള്ളം - ആവശ്യത്തിന്
എണ്ണ - വറുക്കാൻ വേണ്ടത്
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവകൾ നന്നായി വരട്ടി എടുക്കുക.ആറിയതിനുശേഷംചെറുനാരങ്ങാ വലിപ്പത്തിൽ ഉരുളകളാക്കി വയ്ക്കുക. രണ്ടാമത്തെ ചേരുവകൾ കുറുക്കെ കലക്കി, ഉരുളകൾ മാവിൽ മുക്കി ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക.