kolukkumalai

അ​ടി​മാ​ലി​:​ ​സൂ​ര്യോ​ദ​യ​ ​കാ​ഴ്ച​യ്ക്ക് ​കേ​ര​ള​ത്തി​ൽ​ ​പ്ര​ശ​സ്ത​മാ​യ​ ​ആ​ദ്യ​ പത്ത്​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യ​ ​കൊ​ളു​ക്കു​മ​ല​ ​എട്ട് മാസത്തെ ഏകാന്ദത വിട്ട്

സ​ഞ്ചാ​രി​ക​ളെ​ ​മാ​ടി​ ​വി​ളി​ക്കുകയാണിപ്പോൾ.​ ​വിലക്ക് പിൻവലിച്ച ശേഷം​ ​കൊ​ളു​ക്കു​മ​ല​യി​ലെ​ ​ആ​ദ്യ​ ​സൂ​ര്യോ​ദ​യം​ ​കാ​ണാ​നെ​ത്തി​യ​ത് ​ന​ടി​യും​ ​നി​ർ​മാ​താ​വു​മാ​യ​ ​സാ​ന്ദ്ര​ ​തോ​മ​സും​ ​കു​ടും​ബ​വു​മാ​ണ്.​ ​ഭ​ർ​ത്താ​വ് ​വി​ൽ​സ​ൺ​ ​തോ​മ​സ്,​ ​മ​ക്ക​ളാ​യ​ ​ഉ​മ്മി​ണി​ത​ങ്ക,​ ​ഉ​മ്മു​ക്കു​ൽ​സു​ ​എ​ന്നി​വ​രും​ ​സാ​ന്ദ്ര​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​

കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​മാ​ർ​ച്ച് 30​ ​നാ​ണ് ​കൊ​ളു​ക്കു​മ​ല​യി​ൽ​ ​ട്ര​ക്കിം​ഗ് നിരോധനം ഏർപ്പെടുത്തി ​ജി​ല്ല​ ​ഭ​ര​ണ​കൂ​ടം​ ​ ഉത്തരവിട്ടത്.​ ​ഒ​രു​ ​മാ​സം​ ​മു​മ്പ് ​ജി​ല്ല​യി​ലെ​ ​മ​റ്റെ​ല്ലാ​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ളും​ ​തു​റ​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ട്ടും​ ​കൊ​ളു​ക്കു​മ​ല​യി​ലേ​ക്ക് ​

മാ​ത്രം​ ​സ​ഞ്ചാ​രി​ക​ളെ​ ​ക​യ​റ്റി​ ​വി​ട്ടി​രു​ന്നി​ല്ല.​ ​സു​ര്യ​നെ​ല്ലി​യി​ൽ​ ​നി​ന്ന് 12​ ​കി​ലോ​മീ​റ്റ​റോ​ളം​ ​ദു​ർ​ഘ​ട​ ​പാ​ത​ ​താ​ണ്ട​ണം​ ​കൊ​ളു​ക്കു​മ​ല​യി​ലെ​ത്താ​ൻ.​ ​ജീ​പ്പ് ​മാ​ത്ര​മേ​ ​ഈ​ ​വ​ഴി​ ​പോ​കൂ.​ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​ ​ഇ​വി​ടെ​ ​സ​ർ​വീ​സ് ​ന​ട​ത്തി​യി​രു​ന്ന​ ​നൂ​റി​ല​ധി​കം​ ​ജീ​പ്പ് ​ഡ്രൈ​വ​ർ​മാ​ർ​ ​ജോ​ലി​യും​ ​വ​രു​മാ​ന​വും​ ​ഇ​ല്ലാ​തെ​ ​ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.​ ​

sandra

സ​ഞ്ചാ​രി​ക​ൾ​ക്ക് ​പ്ര​വേ​ശ​നാ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഡ്രൈ​വ​ർ​മാ​രും​ ​വ്യാ​പാ​രി​ക​ളും​ ​ചി​ന്ന​ക്ക​നാ​ൽ​ ​പ​ഞ്ചാ​യ​ത്ത് ​ആ​ഫി​സി​നു​ ​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധ​ ​സ​മ​രം​ ​ന​ട​ത്തി.​ ​ഈ​ ​സ​മ​യം​ ​ഇ​തു​ ​വ​ഴി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​ ​മു​ൻ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കൊ​ച്ചു​ത്രേ​സ്യ​ ​പൗ​ലോ​സ് ​ഡ്രൈ​വ​ർ​മാ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യ​തോ​ടെ​യാ​ണ് ​പ്ര​തി​ഷേ​ധ​ ​സ​മ​രം​ ​അ​വ​സാ​നി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​കൊ​ച്ചു​ത്രേ​സ്യ​ ​പൗ​ലോ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​വി​ധ​ ​ഡ്രൈ​വേ​ഴ്‌​സ് ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ൾ​ ​ദേ​വി​കു​ളം​ ​ആ​ർ.​ഡി.​ഒ​ ​ആ​ഫീ​സി​ലെ​ത്തി​ ​സ​ബ് ​ക​ള​ക്ട​റെ​ ​നേ​രി​ൽ​ ​ക​ണ്ട് ​പ​രാ​തി​ ​ന​ൽ​കി.​ ​തു​ട​ർ​ന്നാ​ണ് ​കൊ​ളു​ക്കു​മ​ല​യി​ൽ​ ​സ​ന്ദ​ർ​ശ​ക​ർ​ക്ക് ​പ്ര​വേ​ശ​നാ​നു​മ​തി​ ​ല​ഭി​ച്ച​ത്.

പ്രവേശനം അനുവദിച്ചെങ്കിലും കൊവിഡ് കാല ക​ർ​ശ​ന​ ​നി​ബ​ന്ധ​ന​കൾ പാലിച്ച് മാത്രമേ സന്ദർശകർക്ക് ഇവിടെത്താനാകൂ. ഒ​രു​ ​വാ​ഹ​ന​ത്തി​ൽ​ പരമാവധി അഞ്ചുപേരെ മാത്രമേ അനുവദിക്കൂ,​ ​എ​ല്ലാ​വ​രും​ ​മാ​സ്‌​ക് ​ധ​രി​ച്ചിരിക്ക​ണം, സന്ദർശകർ​ ​കൈ​വ​ശം ​സാ​നി​റ്റൈ​സ​ർ​ ​നി​ർ​ബ​ന്ധമായും കരുതുകയും വേണം.