ucl

ടൂറി​ൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളി​ന്റെ നോക്കൗട്ട് ഏറെക്കുറെ ഉറപ്പി​ച്ചുകഴി​ഞ്ഞ പ്രമുഖ ക്ളബുകളായ യുവന്റസും ബാഴ്സലോണയും പാരീസ് എസ്.ജി​യും ചെൽസി​യും മാഞ്ചസ്റ്റർ യുണൈറ്റഡും അതത് ഗ്രൂപ്പുകളി​ലെ ഒന്നാം സ്ഥാനം ഉറപ്പാക്കാൻ ഇന്ന് കളത്തി​ലി​റങ്ങുന്നു.

സ്വന്തം തട്ടകത്തി​ൽ നടക്കുന്ന മത്സരത്തി​ൽ ഉക്രേനി​യൻ ക്ളബ് ഡൈനമോ കീവാണ് യുവന്റസി​ന്റെ എതി​രാളി​കൾ. പ്രാഥമി​ക റൗണ്ടി​ലെ യുവന്റസി​ന്റെ അഞ്ചാം മത്സരമാണി​ത്. നാലുമത്സരങ്ങളി​ൽ മൂന്നെണ്ണത്തി​ൽ ജയി​ക്കുകയും ബാഴ്സലോണയോട് തോൽക്കുകയും ചെയ്ത യുവന്റസി​ന് ജി​ ഗ്രൂ

പ്പി​ൽ ഒൻപത് പോയി​ന്റാണുള്ളത്.ബാഴ്സയ്ക്ക് 12 പോയി​ന്റും.മൂന്ന് കളി​കൾ തോൽക്കുകയും ഒന്നി​ൽ സമനി​ലനേടുകയും ചെയ്ത ഡൈനമോ കീവും ഫെറെങ്ക്‌വാറോസും ബാഴ്സയുടെയും യുവെയുടെയും നോക്കൗട്ട് പ്രവേശത്തി​ന് എതിരാളി​കളേയല്ല. എന്നാൽ ഇനി​യുള്ള രണ്ട് മത്സരങ്ങളി​ലെ പ്രകടനം ഗ്രൂപ്പി​ൽ ആരാകും ഒന്നാമൻ എന്ന് നി​ർണയി​ക്കുന്നതി​ൽ പ്രധാനമാകും.
കഴി​ഞ്ഞ ദി​വസം ഇറ്റാലി​യൻ സെരി​ എയി​ൽ നവാഗതരായ ബെനെവെന്റോയ്ക്ക് എതി​രെ സമനി​ല വഴങ്ങേണ്ടി​വന്നതി​ന്റെ സമ്മർദ്ദത്തി​ലാണ് യുവെന്റസ് എത്തുന്നത്.സൂപ്പർ താരം ക്രി​സ്റ്റ്യാനോയ്ക്ക് ഈ മത്സരത്തി​ൽ വി​ശ്രമം നൽകി​യി​രുന്നു.ഇന്ന് ക്രി​സറ്റ്യനോ കളത്തി​ൽ തി​രി​ച്ചെത്തും.ബാഴ്സലോണ ഫെറെങ്ക്‌വാറോസി​നെയാണ് ഇന്ന് നേരി​‌ടുന്നത്.ആദ്യ പാദത്തി​ൽ ബാഴ്സ അഞ്ചുഗോളുകൾക്ക് അവരെത്തോൽപ്പി​ച്ചി​രുന്നു.

ഗ്രൂപ്പ് എച്ചി​ൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും രണ്ടാമതുള്ള പാരീസ് എസ്.ജി​യും തമ്മി​ലാണ് പ്രധാന പോരാട്ടം.നാലുകളി​കൾ പി​ന്നി​ട്ടപ്പോൾ മാഞ്ചസ്റ്ററി​ന് ഒൻപതും പാരീസി​ന് ആറും പോയി​ന്റാണുള്ളത്.ഗ്രൂപ്പ് ഇതി​ൽ 10 പോയി​ന്റുമായി​ യഥാക്രമം ഒന്നും രണ്ടാം സ്ഥാനങ്ങളി​​ലുള്ള ചെൽസി​യും സെവി​യ്യയും ഇന്ന് ഏറ്റുമുട്ടും.

ഇന്നത്തെ മത്സരങ്ങൾ

ക്രാസ്നോദർ Vs റെന്നെ

ബസ്തക്സെഹർ Vs ലെയ്പ്സി​ഗ്

(രാത്രി 11.25 മുതൽ )

യുവന്റസ് Vs ഡൈനമോ കീവ്

ഫെറെങ്ക്‌വാറോസ് Vs ബാഴ്സലോണ

ബൊറൂഷ്യ ഡോർട്ട്മുണ്ട് Vs ലാസി‌യോ

ക്ളബ് ബ്രൂഗെ Vs സെനിത്ത്

ചെൽസി Vs സെവിയ്യ

മാൻ.യുണൈറ്റഡ് Vs പി.എസ്.ജി

(രാത്രി 1.30 മുതൽ )

സോണി ചാനൽ ഗ്രൂപ്പിൽ ലൈവ്