
നടി മീരനന്ദന്റെ മുപ്പതാം പിറന്നാൾ കഴിഞ്ഞയാഴ്ചയായിരുന്നു ആഘോഷിച്ചത്. ചിത്രങ്ങൾക്കൊപ്പം മനോഹരമായ ഒരു കുറിപ്പും താരം പങ്കുവച്ചിരുന്നു. ഇരുപതുകളിൽ തനിക്കുണ്ടായ പ്രണയത്തകർച്ചയെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്.
' കോളജ് പൂർത്തിയാക്കി, ഒരു ഡിഗ്രി നേടി അതിനിടയിൽ അഭിനയത്തിലും തുടക്കം കുറിച്ചു, ദുബായിയിലേക്ക് മാറിത്താമസിച്ചു, റേഡിയോയിൽ ഒരു കൈ നോക്കാൻ അവസരം കിട്ടി (ഇപ്പോൾ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്). ഒറ്റയ്ക്ക് ജീവിച്ചു. പ്രണയത്തിലായി, ഹൃദയത്തകർച്ചകൾ നേരിട്ടു. ആദ്യം സ്വയം സ്നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസിലാക്കി. പുതിയ സുഹൃത്തുക്കളെ നേടി. ഇപ്പോൾ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു ,പക്ഷേ കൂടുതൽ നല്ല ദിനങ്ങൾ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകൾ നല്ലതായിരുന്നു, പക്ഷേ മുപ്പതുകൾ കൂടുതൽ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ' ഇങ്ങനെയായിരുന്നു മീരയുടെ കുറിപ്പ്.