
ടാറ്റയുടെ പുതിയ എസ്.യു.വി ഗ്രാവിറ്റാസ് അടുത്ത വർഷമാദ്യം വിപണയിലെത്തുമെന്ന് റിപ്പോർട്ട്. 15 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഉത്സവസീസണിൽ വാഹനം പുറത്തിറക്കാനായിരുന്നു കമ്പനിയുടെ പദ്ധതിയെങ്കിലും കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിലാണ് വാഹനത്തിന്റെ അരങ്ങേറ്റം അടുത്ത വർഷത്തേക്ക് മാറ്റിയത്. 2019 ജനീവ മോട്ടോർ ഷോയിൽ ബസാർഡ് എന്ന പേരിലാണ് വാഹനം പ്രദർശിപ്പിച്ചിരുന്നത്. ടാറ്റ ഹാരിയർ അഞ്ച് സീറ്ററിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്. രണ്ടു ലീറ്റർ, ക്രയോടെക് ടർബോ ഡീസൽ എൻജിനാവും ഗ്രാവിറ്റാസിനും കരുത്ത് പകരുക. എം ജി ഹെക്‌ടർ പ്ലസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവയാകും എതിരാളികൾ.