
 യുവാക്കളെ ലക്ഷ്യമിട്ട് ക്ലാസിക് 350 രണ്ടു പുതിയ നിറങ്ങളിൽ കൂടി വിൽപ്പനയ്ക്കെത്തിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. പുതുതായി മെറ്റാലൊ സിൽവർ, ഓറഞ്ച് എംബർ നിറങ്ങളിലാണ് വാഹനം ലഭ്യമാവുക.
 1.83 ലക്ഷം രൂപയാണ് വില. പുതിയ നിറത്തിലുള്ള ‘ക്ലാസിക് 350’ ഉടൻ തന്നെ രാജ്യമെങ്ങുമുള്ള ഷോറൂമുകളിൽ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ആവശ്യക്കാരുടെ അഭിരുചിക്കൊത്ത് വാഹനങ്ങൾ സജ്ജമാക്കാൻ അവസരം നൽകുന്ന ‘മെയ്ക്ക് ഇറ്റ് യുവേഴ്സ്’ (എം ഐ വൈ) പദ്ധതിയിൽ 'ക്ലാസിക് 350’ ബൈക്കുകളും ലഭ്യമാണ്.