
ഹോണ്ടയുടെ കരുത്തൻ മോഡലുകളായ ഹോർനെറ്റ് 2.0, ഡിയോ എന്നിവയുടെ റെപ്സോൾ എഡിഷനുകൾ അവതരിപ്പിച്ചു. റെപ്സോൾ ഹോണ്ട റേസിംഗ്ടീമിന്റെ മെഷിനുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട ഡിസൈനിലാണ് ഈ രണ്ട് ലിമിറ്റഡ് എഡിഷൻ വാഹനങ്ങളും അവതരിപ്പിക്കുന്നത്. വാഹനങ്ങളുടെ രൂപം നിലനിറുത്തിയതോടൊപ്പം തന്നെ ഓറഞ്ച് നിറത്തിലുള്ള വീൽ റിമ്മുകളും റെപ്സോൾ ഡിസൈൻ തീമും ഗ്രാഫിക്സും നൽകിയാണ് വാഹനങ്ങളെ ആകർഷമാക്കിയിരിക്കുന്നത്. പുതിയ ആറ് പേറ്റന്റ് ആപ്ലിക്കേഷനുമായാണ് ഹോർനെറ്റ് 2.0 എത്തിയിട്ടുള്ളത്. ഗോൾഡൻ അപ്പ് സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക്, എൻജിൻ സ്റ്റോപ്പ് സ്വിച്ച്, ഹസാർഡ് സ്വിച്ച്, ഫുള്ളി ഡിജിറ്റൽ നെഗറ്റീവ് ലിക്വിഡ് ക്രിസ്റ്റൽ മീറ്റർ, സമ്പൂർണ എൽ.ഇ.ഡി ലൈറ്റിങ്ങ് പാക്കേജ്, സ്പോർട്ടി സ്പ്ലിറ്റ് സീറ്റ്, കീ ഓൺ ടാങ്ക് പ്ലേസ്മെന്റ് എന്നിവയാണ് ഇവ.