m-p-rem

ആലത്തൂർ എം.പി. രമ്യ ഹരിദാസ് കാലിന് പരിക്ക് പറ്റിയതിന് ശേഷം ആദ്യമായി യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിൽചെയറിൽ ഇറങ്ങി. പാലക്കാട് ജില്ലയിലെ ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പരിസരത്ത് വേട്ട് പിടിക്കാനിറങ്ങിയത് . ചിറ്റൂർ ബ്ലോക്കിലെ വിവിധ പഞ്ചായത്തിലും കൊഴിഞ്ഞാമ്പാറ ബ്ലോക്കിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പരിപാടികളിൽ പങ്കെടുത്തു.