sannidhanam

പത്തനംതിട്ട: ശബരിമലയിൽ പ്രതിദിനം ദർശനം നടത്താവുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചു.തിങ്കൾ മുതൽ വെള‌ളി വരെ 2000 പേർക്കും വാരാന്ത്യങ്ങളിൽ മൂവായിരം പേർക്കും ദർശനം അനുവദിക്കും. നിലവിൽ ആയിരം പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കുമാണ് ശബരീശ ദർശനത്തിന് അനുമതിയുള‌ളത്.

ശബരിമല വനത്തിലെ മലയരയ വിഭാഗത്തിൽപെട്ടവരുടെ പ്രത്യേക അഭ്യർത്ഥന മാനിച്ച് അവർക്ക് കാനനപാതയിലൂടെ ശബരിമല ദർശനത്തിന് വനം വകുപ്പ് അനുമതി നൽകി. മലയരയ സമുദായത്തിന് മാത്രമാണ് അനുമതി നൽകിയതെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു.