
പെരിയ കേസിലെ സുപ്രീംകോടതി വിധിയ്‌ക്ക് പിന്നാലെ സി പി എമ്മിനും സർക്കാരിനും എതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ക്രിമിനലുകളുടെ വിശ്വസ്ത സ്ഥാപനത്തിനും അവരുടെ രക്ഷാധികാരിക്കുമേറ്റ ചെകിട്ടത്തടിയാണ് സുപ്രീം കോടതി വിധിയെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പരിഹാസം.
രണ്ട് ചെറുപ്പക്കാരെ ക്രൂരമായി കൊന്നു തളളിയ ഗുണ്ടകളെ സംരക്ഷിക്കേണ്ട ബാദ്ധ്യത സി പി എമ്മിനുണ്ടാവും. എന്നാൽ പൊതുജനത്തിനോ പൊതു ഖജനാവിനോ അതില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ക്രിമിനലുകളുടെ വിശ്വസ്ത സ്ഥാപനത്തിനും അവരുടെ രക്ഷാധികാരിക്കുമേറ്റ ചെകിട്ടത്തടിയാണ് സുപ്രീം കോടതി വിധി. 2 ചെറുപ്പക്കാരെ ക്രൂരമായി കൊന്നു തള്ളിയ ഗുണ്ടകളെ സംരക്ഷിക്കേണ്ട ബാധ്യത. സിപിഎമ്മിനുണ്ടാവും,പൊതുജനത്തിനോ പൊതു ഖജനാവിനോ ഇല്ല.
ക്രിമിനലുകളുടെ വിശ്വസ്ത സ്ഥാപനത്തിനും അവരുടെ രക്ഷാധികാരിക്കുമേറ്റ ചെകിട്ടത്തടിയാണ് സുപ്രീം കോടതി വിധി .
2...
Posted by Shafi Parambil on Tuesday, December 1, 2020