
ലഖ്‌നൗ: മദ്യപിച്ച് പൊലീസുകാരന്‍ സ്ത്രീകളോട് മോശമായി പെരുമാറി. ഇത് ചോദിക്കാന്‍ എത്തിയ ആളെ വെടിവെയ്ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ അസംഗാര്‍ഹിലാണ് സംഭവമുണ്ടായത്. സര്‍വേശ് എന്ന പൊലീസുകാരനാണ് ഇത്തരത്തില്‍ പരാക്രമം നടത്തിയിരിക്കുന്നത്. ഇയാളുടെ ആക്രമണത്തില്‍ കിഷന്‍ലാല്‍ എന്ന വ്യക്തിക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കമാല്‍പൂര്‍ ഗ്രാമത്തില്‍ സരൈമീര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു സംഭവം. ചടങ്ങിനെത്തിയ സ്ത്രീക്ക് നേരെയാണ് ആക്രമണമുണ്ടായത്. റോഡില്‍ ഇരുന്ന് പോലീസുകാരനും സുഹൃത്തുക്കളും മദ്യപിക്കുകയായിരുന്നു. ഈ സമയത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. പൊലീസുകാരന്റെ പ്രവര്‍ത്തനത്തെ എതിര്‍ത്ത് കിഷന്‍ലാല്‍ രംഗത്തുവരുകയായിരുന്നു. പിന്നീട്, വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും അക്രമാസക്തനായ സര്‍വേശ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
സംഭവത്തില്‍ സര്‍വേശ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചെയ്യുന്നത്. സാരമായി പരിക്കേറ്റ കിഷന്‍ലാലിനെ ചികിത്സയ്ക്കായി വാരണാസിയിലേക്ക് മാറ്റി.