
ലണ്ടൻ കഴിഞ്ഞ ദിവസം ആഴ്സനലിനെതിരായ ഇംഗ്ളീഷ് പ്രമിയർ ലീഗ് മത്സരത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ വോൾവർ ഹാംപ്ടൺ താരം റൗൾ ജിമിനെസ് സുഖം പ്രാപിക്കുന്നു.ആഴ്സനലിന്റെബ്രസീലിയൻ ഡിഫൻഡർ ഡേവിഡ് ലൂയിസുമായി ഹെഡിംഗിനിടെ കൂട്ടിയിടിച്ചാണ് ജിമിനിസിന് പരിക്കേറ്റത്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ഒാപ്പറേഷനുശേഷം ബോധം തെളിഞ്ഞ ജിമിനെസ് ട്വിറ്ററിലൂടെ തന്റെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു.താനിപ്പോൾ നിരീക്ഷണത്തിലാണെന്നും വൈകാതെ കളിക്കളത്തിൽ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും 29കാരനായ മെക്സിക്കൻ താരം കുറിച്ചു.