dubai

ദുബായ്: തട്ടിപ്പുകേസിൽ സൗദി മന്ത്രിക്കെതിരെ പിഴ ചുമത്തി ദുബായ് കോടതി. സൗദിയുടെ തൊഴിൽ വകുപ്പ് മന്ത്രി അഹമദ് അൽ റാജ്ഹിക്കാണ് ദുബായ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 450 മില്യൺ ഡോളറിന്റെ ( 33,14,23,42,500 ഇന്ത്യൻ രൂപ) പിഴ ചുമത്തിയത്. തമീർ ഹോൾഡിംഗ് ഇൻവെസ്റ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലാണ് കോടതി ശിക്ഷ വിധിച്ചത്. തമീർ ഹോൾഡിംഗ് ഇൻവെസ്റ്റ്മെന്റ് സ്ഥാപകനും പലസ്തീനിയൻ ബിസിനസുകാരനുമായ ഒമർ അയേഷാണ് മന്ത്രിക്കെതിരെ കേസ് നൽകിയത്. പിഴത്തുക 2017 മാർച്ച് 12 മുതൽ മുൻകാല പ്രാബല്യത്തോടെ ഈടാക്കാനും അതിനുള്ള പലിശയും പിഴയോടൊപ്പം വാങ്ങണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.