sukhdev-singh

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ റാലി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സംഘര്‍ഷഭരിതമായിരുന്നു. പൊലീസുകാര്‍ക്ക് നേരെ കല്ലേറ് ഉണ്ടായതോടെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കുവച്ചിരുന്നു. എന്നാല്‍, ഈ ദൃശ്യങ്ങള്‍ക്ക് വ്യാജമാണെന്ന് ബി.ജെ.പി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.

പൊലീസുകാരന്‍ കര്‍ഷകനെ തൊടുന്നില്ലെന്നും തല്ലുന്നത് പോലെ ആംഗ്യം കാണിച്ചതാണെന്നും അമിത് ട്വീറ്റ് ചെയ്തു. എന്നാൽ അല്‍പ്പം കൂടി ദൈര്‍ഘ്യമുള്ള യഥാര്‍ത്ഥ വീഡിയോയില്‍ ഓടുന്ന കര്‍ഷകന് നേരെ രണ്ടു പൊലീസുകാര്‍ വടി വീശുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഇതില്‍ ആദ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥൻ കര്‍ഷകനെ ലക്ഷ്യമാക്കി ലാത്തി ഓങ്ങുന്നതും വീഡിയോയിലുണ്ട്.

സുഖ്ദേവ് സിംഗ് എന്നാണ് ഈ കർഷകന്റെ പേര്. നിലവില്‍ ഹരിയാന-ദില്ലി അതിര്‍ത്തിയിലുള്ള സുഖ്ദേവ് സിംഗിന്റെ

കൈത്തണ്ടയിലും കാലിലെ മാസപേശിയ്ക്കും പരിക്കേറ്റു. ''എന്റെ കൈകള്‍ ലാത്തി അടിയേറ്റ് കരിനീലിച്ചു, കറുപ്പും നീലയും ആയി മാറി, എന്റെ പുറകിലും മുറിവുകളുണ്ട്. എന്നെ അടിച്ചിട്ടില്ലെന്ന് അവര്‍ക്ക് പറയാന്‍ കഴിയും, പക്ഷേ എന്റെ പരിക്കുകള്‍ കാണണമെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്'', പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ സാങ്കോജലയിലെ കര്‍ഷകനായ സിംഗ് പറഞ്ഞു.


പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) ഫോട്ടോ ജേണലിസ്റ്റ് രവി ചൗധരി ക്ലിക്കുചെയ്ത ഫോട്ടോയാണ് ഉടന്‍ വൈറലാകുകയും പ്രതിഷേധത്തെ നിര്‍വചിക്കുന്ന ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. പ്രതിഷേധം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാര്‍ ചിത്രം ഉപയോഗിച്ചു.

അമിത് മാളവ്യ ട്വീറ്റ് ചെയ്തത് ക്രോപ്പ് ചെയ്ത വീഡിയോയാണ്.