sexual-life

സ്വയംഭോഗം എന്നാൽ പങ്കാളിയില്ലാതെ തന്നെ രതിസുഖം തേടാനുള്ള മാർഗമാണ്. സ്വയംഭോഗത്തിന്റെ കാര്യത്തിൽ ലിംഗവ്യത്യാസങ്ങളില്ല. സ്ത്രീയും പുരുഷനും അതിൽ വ്യാപൃതരാവാറുണ്ട്. സമാനമായി, വന്ധ്യതയെന്നത് സ്ത്രീയേയും പുരുഷനേയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. പുരുഷനിത് ബീജ സംബന്ധമായ പ്രശ്നങ്ങള്‍ കാരണമോ ഇല്ലെങ്കില്‍ ലൈംഗിക തകരാറുകള്‍ കാരണമോ ആകാം. സ്വയംഭോഗം വന്ധ്യതയ്ക്കു കാരണമാകുന്നുവെയെന്ന സംശയം പലര്‍ക്കുമുണ്ട്. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്. സ്ത്രീക്കും പുരുഷനും ലൈംഗിക ശീലങ്ങൾ ഏറെക്കുറെ തുല്യമാണെങ്കിലും പൊതുവേ പുരുഷന്മാരിലാണ് ഈ ശീലം കാണപ്പെടുന്നത് എന്നതു വേണം, കാരണമായി പറയുവാന്‍.


സ്വയംഭോഗം പുരുഷനിലോ സ്ത്രീയിലോ

സ്വയംഭോഗം പുരുഷനിലോ സ്ത്രീയിലോ വന്ധ്യത വരുത്തില്ല. എന്നാല്‍ ആരോഗ്യകരമായ എന്നു കൂടി ചേര്‍ത്തു വായിക്കണം. ആരോഗ്യകരമല്ലാത്ത സ്വയംഭോഗം, അമിതമായ ഒന്ന് ദോഷം വരുത്തും. അമിതമായ, അനാരോഗ്യകരമായ സ്വയം ഭോഗം മാനസികമായ പ്രശ്നങ്ങളുണ്ടാക്കും. വന്ധ്യതയ്ക്കു കാരണം മാനസികം കൂടിയാകും. പ്രത്യേകിച്ചും പുരുഷന്മാര്‍ കൂടുതല്‍ സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നതു കൊണ്ടു തന്നെ ഇവര്‍ക്കാണ് അമിത സ്വയംഭോഗം കൊണ്ടു കൂടുതലും ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. സ്ത്രീകളില്‍ സ്വയംഭോഗം വന്ധ്യത സൃഷ്ടിയ്ക്കുന്ന സാഹചര്യം കുറവാണെങ്കിലും അനാരോഗ്യകരമെങ്കില്‍ അണുബാധ പോലുള്ള പല പ്രശ്നങ്ങള്‍ക്കും ഇതു വഴിയൊരുക്കും.

ബീജങ്ങള്‍ നഷ്ടപ്പെടുന്നത് വന്ധ്യതയുണ്ടാക്കും

ബീജങ്ങള്‍ കൂടുതലായി നഷ്ടപ്പെടുന്നത് ഒരു പരിധി വരെ വന്ധ്യതയുണ്ടാക്കും. ബീജങ്ങള്‍ നഷ്ടപ്പെടുന്നത് ബീജസംഖ്യ കുറയ്ക്കും. പുരുഷന്മാരില്‍ ഇത് ഇതുകൊണ്ടുതന്നെ വന്ധ്യതാ പ്രശ്നങ്ങള്‍ക്കു കാരണമാകും .ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരെങ്കില്‍ സെക്സിന് മുന്‍പായുള്ള സ്വയംഭോഗം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ബീജസംഖ്യ കൂട്ടും.


ബീജ ഗുണം, എണ്ണം

ബീജ ഗുണം, എണ്ണം എന്നിവയെ ബാധിക്കുന്ന ഒന്നാണ് പുരുഷന്മാരില്‍ അമിത സ്വയംഭോഗം. സ്വയംഭോഗം ബീജ ഗുണം, എണ്ണം എന്നിവയെ ബാധിയ്ക്കുന്ന ഒന്നാണ്. ഇത് പുരുഷന്മാരില്‍ വന്ധ്യതാ പ്രശ്നമുണ്ടാക്കുമെന്നു മാത്രമല്ല, ആരോഗ്യപരമായ, മാനസികമായ പല പ്രശ്നങ്ങളും ഉണ്ടാകും. കുറ്റബോധം, അപകര്‍ഷതാ ബോധം തുടങ്ങിയവയെല്ലാം തന്നെ പുരുഷന്മാരില്‍ ലൈംഗിക പ്രശ്നങ്ങളും ഇതേത്തുടര്‍ന്നുള്ള വന്ധ്യതാ പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. അമിതമായി സ്വയംഭോഗം ചെയ്താല്‍ ബീജത്തിന്റെ ഗുണം കുറയും, എണ്ണം കുറയും. വൃഷണങ്ങളില്‍ വേദനയും ഇതെത്തുടര്‍ന്നുള്ള പ്രശ്നങ്ങളുമുണ്ടാകും. ഇതെല്ലാം തന്നെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പുരുഷന്റെ പ്രത്യുല്‍പാദന ശേഷിയെ ബാധിയ്ക്കും.


ഇതിന് അടിമയാകുന്നവര്‍ക്ക്

സ്വയംഭോഗത്തോട് അടിമയാകുന്നവര്‍ക്ക്, അമിതമായി സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് പങ്കാളിയോടു താല്‍പര്യക്കുറവും സാധാരണ രീതിയിലെ ലൈംഗിക ബന്ധത്തോടു വിരക്തിയും വന്നു കാണാറുണ്ട്. ഇത് മാനസിക പ്രശ്നങ്ങള്‍ എന്നു വേണം, പറയുവാന്‍. ഇതും പരോക്ഷമായി വന്ധ്യതാ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നു.ഇത് ഇവരെ ലൈംഗിക ബന്ധത്തില്‍ നിന്നും തടയുക മാതമല്ല, ഉദ്ധാരണക്കുറവു പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പലരേയും കുറ്റബോധം പങ്കാളിയില്‍ നിന്നും അകല്‍ച്ച സൂക്ഷിക്കുന്നതിനും കാരണമാകും.