
കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പാർവതി കൃഷ്ണയും ഭർത്താവും സംഗീത സംവിധായകനും അവതാരകനുമായ ബാലഗോപാലും. നിറവയറിൽ നൃത്തം ചെയ്യുന്ന പാർവതിയുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ബാലഗോപാലും ഒപ്പമുണ്ട്.
ഒൻപതാം മാസത്തിലെ പാർവതിയുടെ നൃത്തച്ചുവടുകൾക്ക് സന്തോഷവും പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഗർഭിണിയായിരിക്കെ ഡാൻസ് ചെയ്യുന്നത് നല്ല അനുഭവമാണെന്നാണ് പാർവതിയുടെ അഭിപ്രായം.
എന്നാൽ പൂർണഗർഭിണിയായിരിക്കെ നൃത്തം ചെയ്യുന്നതിൽ ഉപദേശങ്ങളും വിമർശനങ്ങളും നൽകുന്നവരുമുണ്ട്. ശരീരത്തിന് ഉന്മേഷവും ഫെലിക്സിബിലിറ്റിയും ആണ് നൃത്തം നൽകുന്നതെന്നും വിമർശിക്കുന്നവർ ഇന്നും പഴയ നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നതെന്ന് തോന്നുന്നുണ്ടെന്നുമാണ് പാർവതി പറയുന്നത്.