road

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ഹാ​വ്​​ലോ​ക്​ റോ​ഡ്​ ഇ​നി അ​റി​യ​പ്പെ​ടുന്നത് സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ പേരിൽ. ല​ണ്ട​നി​​ലെ ഏ​റ്റ​വും വ​ലി​യ ഗു​രു​ദ്വാ​ര സ്ഥിതി​ചെ​യ്യു​ന്ന​ത് ഇ​വി​ടെ​യാ​ണ്​ . പൊ​തു​സ്ഥല​ങ്ങ​ളു​ടെ വൈ​വി​ദ്ധ്യവ​ത്​​ക​ര​ണ​ത്തി​നാ​യി ല​ണ്ട​ൻ മേ​യ​ർ സാ​ദി​ഖ്​ ഖാ​ൻ നി​യ​മി​ച്ച ക​മ്മിഷന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ പേ​രു മാ​റ്റി​യ​ത്.

ബ്രി​ട്ടീ​ഷ്​ ഈസ്റ്റ് ഇന്ത്യ ക​മ്പ​നി​ക്കെ​തി​രെ 1857ൽ ​ന​ട​ന്ന ഇ​ന്ത്യ​യു​ടെ ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്തി​യ ബ്രി​ട്ടീ​ഷ്​ മേ​ജ​ർ ജ​ന​റ​ലാ​യി​രു​ന്ന സ​ർ ഹെൻറി ഹാ​വ്​​ലോക്കിന്റെ പേ​രി​ലാ​യി​രു​ന്നു ഈ ​റോ​ഡ്​ ഇ​ത്ര​യുംനാൾ അറിയപ്പെട്ടിരുന്നത്. ഗു​രു​നാ​നാ​ക്കിന്റെ 551ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പു​ന​ർ​നാ​മ​ക​ര​ണം.