transman

വാ​ഷിം​ഗ്ട​ൺ​:​ ​ത​ന്റെ​ ​ട്രാ​ൻ​സ് ​വ്യ​ക്തി​ത്വം​ ​പ​ര​സ്യ​മാ​ക്കി​ ​പ്ര​ശ​സ്ത​ ​ഹോ​ളി​വു​ഡ് ​താ​രം​ ​എ​ലി​യ​റ്റ് ​പേ​ജ്.​ ​ഇ​നി​ ​മു​ത​ൽ​ ​താ​ൻ​ ​'​അ​വ​ൾ​'​ ​അ​ല്ല​ ​'​അ​വ​ൻ​'​ ​ആ​ണെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി​യി​ക്കു​ക​യാ​ണ് ​താ​രം.​ ​സ​മൂ​ഹമാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പോ​സ്റ്റ് ​ചെ​യ്ത​ ​കു​റി​പ്പി​ലൂ​ടെ​യാ​ണ് ​എ​ലി​യ​റ്റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​ത​ന്റെ​ ​പേ​ര് ​മാ​റ്റി​യ​തി​നെ​ക്കു​റി​ച്ചും​ ​എ​ലി​യ​റ്റ് ​കു​റി​പ്പി​ൽ​ ​പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.​ ​നേ​ര​ത്തെ​ ​എ​ല​ൻ​ ​പേ​ജ് ​എ​ന്നാ​യി​രു​ന്നു​ ​എ​ലി​യ​റ്റി​ന്റെ​ ​പേ​ര്.എ​ക്സ് ​മെ​ൻ​ ​സീ​രി​സ്,​ ​ഇ​ൻ​സെ​പ്ഷ​ൻ,​ ​ജൂ​ണോ,​ ​ടെ​ലി​വി​ഷ​ൻ​ ​സീ​രി​സാ​യ​ ​അം​ബ്ര​ല്ല​ ​അ​ക്കാ​ഡ​മി​ ​എ​ന്നി​വ​യി​ലൂ​ടെ​ 33​ ​കാ​ര​നാ​യ​ ​എ​ലി​യ​റ്റി​ന്റെ​ ​അ​ഭി​ന​യ​മി​ക​വ് ​ലോ​ക​മ​റി​ഞ്ഞ​താ​ണ്.​ ​ജൂ​ണോ​യി​ലെ​ ​അ​ഭി​ന​യ​ത്തി​ന് ​ഓ​സ്ക​ർ​ ​നാ​മ​നി​ർ​ദ്ദേ​ശ​വും​ ​ല​ഭി​ച്ചി​രു​ന്നു.​ ​താ​ര​ത്തി​ന്റെ​ ​പ​ങ്കാ​ളി​യും കൊ​റി​യോ​​​ഗ്രാ​ഫ​റു​മാ​യ​ ​എ​മ്മ​ ​പോ​ർ​ട്ണർ​ ​അ​ഭി​ന​ന്ദ​ന​വുമായി രംഗത്തെത്തിയിട്ടുണ്ട്.​ 2018​ലാ​ണ് ​ഇ​വ​ർ​ ​വി​വാ​ഹി​ത​രാ​യ​ത്.​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ന് ​പി​ന്നാ​ലെ​ ​താ​ര​ത്തി​ന്റെ​ ​എ​ല്ലാ​ ​ഔ​ദ്യോ​ഗി​ക​ ​പേ​ജു​ക​ളി​ലും​ ​വി​ക്കി​പീ​ഡി​യ​ ​പേ​ജു​ക​ളി​ലും​ ​'​ന​ട​ൻ​'​ ​എ​ന്നാ​ക്കി​യി​ട്ടു​ണ്ട്.

 എലിയറ്റിന്റെ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ

സു​ഹൃ​ത്തു​ക്ക​ളെ,​ ​ഞാ​നൊ​രു​ ​ട്രാ​ൻ​സാ​ണെ​ന്ന് ​നി​ങ്ങ​ളെ​ ​അ​റി​യി​ക്കു​ക​യാ​ണ്.​ ​അ​വ​ൻ,​ ​അ​വ​ർ​ ​എ​ന്നാ​ണ് ​ഇ​നി​ ​എ​ന്നെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യേ​ണ്ട​ത്.​ ​എ​ന്റെ​ ​പേ​ര് ​എ​ലി​യ​റ്റ് ​എ​ന്നാ​ണ്.​ ​ഇ​ത് ​എ​ഴു​താ​ൻ​ ​ക​ഴി​ഞ്ഞ​തി​ലും​ ​ഇ​വി​ടെ​ ​നി​ൽ​ക്കാ​ൻ​ ​സാ​ധി​ക്കു​ന്ന​തി​ലും​ ​ഞാ​ൻ​ ​ഭാ​ഗ്യ​വാനാണ്.​ ​ഇ​ങ്ങ​നെ​ ​എ​ഴു​താ​ൻ​ ​എ​ന്നെ​ ​പ്രാ​പ്ത​നാ​ക്കി​യ,​ ​പി​ന്തു​ണ​ ​ന​ൽ​കി​യ​ ​എ​ല്ലാ​വ​ർ​ക്കും​ ​ന​ന്ദി.​ ​എ​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​അ​സ്തി​ത്വ​ത്തെ​ ​തി​രി​ച്ച​റി​യാ​നും​ ​അ​ത് ​ആ​ശ്ലേ​ഷി​ക്കാ​നും​ ​ക​ഴി​യു​മ്പോ​ഴു​ള്ള​ ​അ​നു​ഭ​വം​ ​വാ​ക്കു​ക​ളി​ൽ​ ​വി​വ​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.ഞാ​നൊ​രു​ ​ട്രാ​ൻ​സ് ​ആ​ണെ​ന്ന​ത് ​ഞാ​ൻ​ ​ഇ​ഷ്ട​പ്പെ​ടു​ന്നു.​ ​ഞാ​ൻ​ ​ആ​രാ​ണെ​ന്ന​തി​നെ​ ​പൂ​ർ​ണ​മാ​യും​ ​അം​ഗീ​ക​രി​ച്ച്,​ ​ആ​ ​തി​രി​ച്ച​റി​വോ​ടെ​ ​കൂ​ടു​ത​ൽ​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​ഓ​രോ​ ​ദി​വ​സ​വും​ ​സ​മൂ​ഹ​ത്തി​ൽ​ ​അ​ധി​ക്ഷേ​പി​ക്ക​പ്പെ​ടു​ക​യും​ ​അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ​ഇ​ര​യാ​വു​ക​യും​ ​ചെ​യ്യു​ന്ന​ ​എ​ല്ലാ​ ​ട്രാ​ൻ​സ് ​വ്യ​ക്തി​ക​ളോ​ടും​ ​ഒ​രു​ ​കാ​ര്യം​ ​പ​റ​യ​ട്ടെ ​–​ ​ ​നി​ങ്ങ​ളെ ഞാൻ​ ​സ്നേ​ഹി​ക്കു​ന്നു...​ ​എ​നി​ക്ക് ​സാ​ദ്ധ്യ​മാ​യ​ ​എ​ല്ലാം​ ​ഞാ​ൻ​ ​നി​ങ്ങ​ൾ​ക്കു​ ​വേ​ണ്ടി​ ​ചെ​യ്യും.