
കല്യാണത്തോടെ അഭിനയ ജീവിതത്തിന് വിരാമമിടുന്ന നായികമാരുടെ പതിവ് തിരുത്തിയെഴുതുകയാണ് കാജൽ അഗർവാൾ. ചിരഞ്ജീവിയോടൊപ്പം തെലുങ്ക് ചിത്രമായ ആചാര്യയിലും ദുൽഖർ സൽമാനോടൊപ്പം തമിഴ് ചിത്രമായ ഹേ സിനാമികയിലും അഭിനയിച്ച് വരുന്ന കാജൽ അഗർവാൾ യാമിരുക്ക ഭയമേ, കവലൈ വേണ്ടാം, കട്ടേരി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഡീക്കേയുടെ പുതിയ തമിഴ് ചിത്രത്തിലഭിനയിക്കാൻ കരാറൊപ്പിട്ട് കഴിഞ്ഞു. ഭർത്താവ് ഗൗതം കിച്ച്‌ലുവിനോടൊപ്പം ചെന്നൈയിലെത്തി കഥ കേട്ട കാജൽ ഉടൻ തന്നെ ഡീക്കേയുടെ ചിത്രത്തിലഭിനയിക്കാൻ സമ്മതം മൂളുകയായിരുന്നു.