
വെയില്‍സ്: കാർ എടുക്കാൻ ചെന്നപ്പോൾ ഹാന്‍ഡിലില്‍ ഒളിച്ചിരിക്കുന്ന ഭീമൻ ചിലന്തി. ചിലന്തിയെ പേടിച്ച് ഉടമസ്ഥ ഡ്രൈവിംഗ് നിര്‍ത്തിയത് ഒരാഴ്ച. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം. കൂറ്റന്‍ രോമമുള്ള ചിലന്തിയെ ആദ്യം കാറ്റര്‍പില്ലറായിയാണ് ക്രിസ്റ്റിന്‍ തെറ്റിദ്ധരിച്ചത്. ക്രിസ്റ്റിന്‍ ജോണ്‍സാണ് കാറിന്റെ ഉടമസ്ഥ.
ക്രിസ്റ്റിന്‍ ഓസ്‌ട്രേലിയന്‍ സ്‌പൈഡര്‍ ഐഡന്റിഫിക്കേഷന്റെ ഫേസ്ബുക്ക് പേജില്‍ ഭീമൻ ചിലന്തിയുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ''ആദ്യം ഇത് രോമമുള്ള കാറ്റര്‍പില്ലറുകളാണെന്ന് കരുതി. ഒരാഴ്ചയായി എന്റെ കാര്‍ ഉപയോഗിച്ചിട്ടില്ല, ''ക്രിസ്റ്റിന്‍ ചിത്രങ്ങളൊടൊപ്പം കുറിച്ചു. സൈഡ് ഹാന്‍ഡിലിൽ കാലുകള്‍ വിരിച്ച് നിറഞ്ഞ് ഇരിക്കുകയാണ് ഭീമാകാരമായ ചിലന്തിയെ ചിത്രങ്ങളിൽ കാണാം. ചിത്രങ്ങൾ വളരെ വേഗം വൈറലാകുകയും 500ലധികം കമന്റുകളും നേടി.
ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, 'അത് ഇനി നിങ്ങളുടെ കാറല്ല, അതിന് ഒരു പുതിയ ഉടമയുണ്ട്. കീകളും കൈമാറാം.' ഓസ്ട്രേലിയയില്‍ നിന്നും ചിലന്തിയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിൽ ഹെഡ്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചെവിയില്‍ ഇക്കിളി തോന്നിയ ഒരു പ്ലംബര്‍, ഉപകരണത്തിന്റെ സോഫ്റ്റ് പാഡിംഗിനുള്ളില്‍ ഒരു വലിയ വേട്ടക്കാരന്‍ ചിലന്തിയെ കണ്ടെത്തി.
പെര്‍ത്തിലെ ഒല്ലി തുര്‍സ്റ്റിനാണ് വിചിത്ര അനുഭവം. ഹെഡ്‌ഫോൺ വച്ച ശേഷം ഇക്കിളി കാരണം ഒല്ലിക്ക് തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. തുടർന്ന് അവ എടുത്തുമാറ്റി നോക്കിയപ്പോഴാണ് ഹെഡ്‌ഫോണിനുള്ളിലെ മൃദുവായ പാഡിംഗിനുള്ളില്‍ ഇരിക്കുന്ന വേട്ടക്കാരന്‍ ചിലന്തിയെ കണ്ടെത്തിയത്. ഹെഡ്‌ഫോൺ കുലുക്കി ചിലന്തിയെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും അത് കൂടുതൽ അകത്തേക്ക് കയറിയിരുന്നു.