scott

വാ​ഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് ഡോ.സ്കോട്ട്​ അ​റ്റ്​​ല​സ്​ രാ​ജി​വച്ചു. കൊ​വി​ഡ്​ ടാസ്ക് ഫോഴ്സിൽ അംഗമായിരുന്ന സ്കോട്ടിന്റെ നടപടികളെല്ലാം വിവാദമായിരുന്നു. ലോ​ക്ക്​​ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നും മാ​സ്​​ക്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നും സ്കോട്ട് എ​തി​രാ​യി​രു​ന്നു.സ്​​റ്റാ​ൻ​ഫോ​ഡ്​ യൂ​ണി​വേ​ഴ്​​സി​റ്റി​യു​ടെ ഹൂ​വ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ റേ​ഡി​യോ​ള​ജി​സ്​​റ്റാ​യി​രു​ന്ന സ്കോട്ട്​ നാ​ലു​മാ​സ​മാ​ണ്​ കൊ​വി​ഡ്​ പ്ര​തി​രോ​ധ ദൗ​ത്യ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. രാജിവയ്ക്കാനുണ്ടായ കാരണം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കൊ​വി​ഡി​നെ​തി​രെ നി​യ​​ന്ത്ര​ണ​മ​ല്ല ആ​ർ​ജി​ത പ്ര​തി​രോ​ധ​മാ​ണ്​ വേ​ണ്ട​തെ​ന്ന വാ​ദ​മാ​യി​രു​ന്നു സ്കോട്ടിന്റേത്. ട്രംപും സമാനവാദങ്ങൾ ഉയർത്തിയിരുന്നു.