prabhas

കൊച്ചി: അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 1ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്‌മേക്കര്‍ നിര്‍മാതാക്കളായ 'ഹോംബാലെ ഫിലിംസി'ന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം 'സലാറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ബാനറിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. സലാറില്‍ നായകനായി എത്തുന്നത് മെഗാസ്റ്റാര്‍ 'ബാഹുബലി' പ്രഭാസാണ്.

#Prabhas in #SALAAR
THE MOST VIOLENT MEN.. CALLED ONE MAN.. THE MOST VIOLENT!!
Revealing our next Indian Film, an Action Saga.@VKiragandur @prashanth_neel pic.twitter.com/RqaIPwSUiB

— Hombale Films (@hombalefilms) December 2, 2020

കെ.ജി.എഫ് ചാപ്റ്റര്‍ 2ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രശാന്ത് നീല്‍ എന്ന ഭാഗ്യ സംവിധായകന്റെ കീഴില്‍ തന്നെ മൂന്നാമത്തെ ചിത്രവും വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്. 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന 'സലാർ' പ്രഭാസിന്റെ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന 'രാധേ ശ്യാമി'ന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.