asthma-

ഓരോരുത്തരിലും ആസ്‌ത്മയ്‌ക്കുള്ള കാരണങ്ങൾ വ്യത്യസ്തമായിരിക്കും. കാരണം എന്താണെന്ന് ആദ്യം അറിയുക. പുകയില, പുല്ല്, മരം എന്നിവ കത്തിയ്ക്കുമ്പോഴുണ്ടാകുന്ന പുക, പട്ടി, പൂച്ച, പശു തുടങ്ങിയ വളർത്തു മൃഗങ്ങളുടെ രോമം, അവയുടെ ഗന്ധം എന്നിവ ആസ്‌ത്മക്ക് ഇടയാക്കാം. പൊടി,​ മലിനമായ വായു,​ തണുപ്പ് വ്യായാമം തുടങ്ങിയ കാരണങ്ങൾ കൊണ്ടും ആസ്ത്മ ഉണ്ടാകാം. അവ തിരിച്ചറിഞ്ഞ് വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക. പുകവലി ഒഴിവാക്കുക. അലർജി പ്രൂഫ് ബെഡ് ഉപയോഗിക്കുക. ആഴ്ചയിലൊരിക്കലെങ്കിലും കിടക്ക വിരികൾ കഴുകുകയും കിടക്ക വെയിലേൽപ്പിക്കുകയും ചെയ്യുക. ദിവസവും മുറി വൃത്തിയാക്കുക.

ശ്രദ്ധിക്കുക.... വീടും പരിസരവും വൃത്തിയാക്കുമ്പോൾ മാസ്‌കോ തുണിയോ ഉപയോഗിച്ച് മുഖം മറയ്ക്കാൻ മറക്കരുത്. ജനലുകൾ പകൽ നേരങ്ങളിൽ തുറന്നിടുക. തണുത്തതും കഫക്കെട്ടുണ്ടാക്കുന്നതുമായ ഭക്ഷണം ഒഴിവാക്കുക. അമിത വ്യായാമം ഒഴിവാക്കുക. ആസ്ത്മയുള്ളവർ യോഗ ചെയ്യുന്നത് ഗുണം ചെയ്യും.