maskk

അഹമ്മദാബാദ്: മാസ്ക് ധരിക്കാത്തവർക്ക് ശിക്ഷയായി കൊവിഡ് കെയർ സെന്ററുകളിൽ നിർബന്ധിത സേവനം ചെയ്യിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. ഗുജറാത്തിൽ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് കോടതി ഉത്തരവ്. ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാൻ കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കൊവിഡ് വ്യാപനം തടയുന്നതിനായി നിരവധി പദ്ധതികളാണ് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചത്. ലാബുകളിലെ ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 800 രൂപയായി കുറയ്ക്കാനും സർക്കാർ തീരുമാനിത്ത്ത്തിരുന്നു. ഇതിനു പുറമേ അഹമ്മദാബാദ്, രാജ്കോട്ട്, സൂററ്റ്, വഡോദര എന്നീ നഗരങ്ങളിൽ രാത്രികാല കർഫ്യൂവും ഏർപ്പെടുത്തി. സർക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഗുജറാത്തിൽ ഇതുവരെ 2,11,095 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്.