
തിരുവനന്തപുരം:കേരളകൗമുദി ചെയർമാൻ മാധവി സുകുമാരന്റെ മുപ്പത്തിമൂന്നാമത് ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി .ബാലഗോപാൽ, ജനറൽ സെക്രട്ടറി കെ.എസ്. സാബു , യൂണിറ്റ് ചീഫ് എസ് .വിക്രമൻ , അക്കൗണ്ട്സ് ജനറൽ മാനേജർ ടി.പി സംഗീത് , വെൽഫെയർ ഫോറം പ്രസിഡന്റ് എം .എം സുബൈർ , സെക്രട്ടറി എസ് .വിജയകുമാരൻ നായർ , ട്രഷർ എ .സി റെജി , യൂണിയൻ വൈസ് പ്രസിഡന്റ് എസ് .ഉദയകുമാർ , വെഹിക്കിൾ സൂപ്പർവൈസർ ബിജുകുമാർ .ടി , യൂണിയൻ ട്രഷറർ ഉണ്ണികൃഷ്ണൻ തമ്പി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.