
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളിൽ തിരുവനന്തപുരം ജില്ലയിലൂടെ കടന്നു പോയേക്കുമെന്ന് മുന്നറിയിപ്പ്.ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും അതീവജാഗ്രത പാലിക്കണമെന്നും ജില്ല കളക്‌ടർ നവ്ജ്യോത് ഖോസ പറഞ്ഞു.
ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായും നവ്ജ്യോത് ഖോസ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ 1077 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വെള്ളിയാഴ്‌ച രാവിലെയോടെ ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തുകൂടി കടന്നുപോകുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്‌ച മുതൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.