മൂന്നാം ട്വന്റി-20യിൽ ഒമ്പത് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു
കേപ്ടൗൺ : ദക്ഷിണാഫ്രിക്കൻ പര്യടനത്തിനെത്തിയ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം മൂന്നാം ട്വന്റി-20യിലും വിജയിച്ച് പരമ്പര തൂത്തുവാരി.കേപ്ടൗണിൽ ഒമ്പത് വിക്കറ്റിനാണ് മൂന്നാം മത്സരത്തിൽ വിജയിച്ചത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 191/3 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇംഗ്ളണ്ട് 17.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.ഡേവിഡ് മലാൻ 47 പന്തുകളിൽ പുറത്താകാതെ 99 റൺസ് നേടി.
915
ഐ.സി.സി ട്വന്റി-20 ബാറ്റ്സ്മാൻ റാങ്കിംഗിൽ 900ത്തിലേറെ പോയിന്റ് നേടുന്ന ആദ്യതാരമായി ഇംഗ്ളണ്ടിന്റെ ഡേവിഡ് മലാൻ.ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ (മൂന്ന് മത്സരങ്ങളിൽ നിന്ന് 173 റൺസ് ) മലാൻ 915പോയിന്റിലെത്തി.2018ജൂലായിൽ ആരോൺ ഫിഞ്ച് 900 പോയിന്റിലെത്തിയതാണ് ഇതിന് മുമ്പുള്ള മികച്ച നേട്ടം.