കാൻബെറ : ബാറ്റ്സ്മാൻ ഡേവിഡ് വാർണർക്ക് പിന്നാലെ ആസ്ട്രേലിയൻ നിരയിലെ സൂപ്പർ പേസർ മിച്ചേൽ സ്റ്റാർക്കിനും പരിക്ക്. വാരിയെല്ലിന് നേരിയ പരിക്കേറ്റ സ്റ്റാർക്ക് ഇന്നലെ മൂന്നാം ഏകദിനത്തിന് ഇറങ്ങിയില്ല. ട്വന്റി-20 പരമ്പരയിൽ കളിക്കുന്ന കാര്യം ഉറപ്പില്ല.