love-jihad

ബംഗളൂരു: പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് തിരഞ്ഞെടുത്ത ആളെ വിവാഹം കഴിക്കാൻ ഭരണഘടനാ പരമായി അധികാരമുണ്ടെന്ന് കർണാടക ഹെെക്കോടതി.ഇത് അവരുടെ മൗലികാവകാശമാണെന്നും ഇതിനായി ജാതിയോ മതമോ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

രമ്യ എന്ന യുവതിയെ വീട്ടുകാരുടെ തടവിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവാവ് വജീദ് ഖാൻ കോടതിയിൽ നിവേദനം നൽകിയിരുന്നു. കേസിൽ യുവതിയുടെ വാദം കേട്ടതിന് പിന്നലെയാണ് കോടതി ഇക്കാര്യം വാക്കാൽ പറഞ്ഞതെന്നും ലെെവ് ലാ റിപ്പോർട്ട്
ചെയ്യുന്നു.

വിവാഹത്തിന്റെ പേരിൽ നിർബന്ധിച്ച് മതം മാറ്റുന്നത് തടയാൻ യു.​പി സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം വ്യത്യസ്ത മത വിഭാഗത്തിലുള്ളർ തമ്മിൽ വിവാഹം കഴിക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്യണം. ലൗ ജിഹാദിനെതിരെ കർണാടക സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഹെെക്കോടതിയുടെ പരാമർശം.