pic

ന്യൂഡൽഹി: അതിർത്തിയിലെ വിവാദഭൂമിയായ അക്സായി ചിൻ ചെെനയുടെ ഭാഗമായി കാണിക്കുന്ന ഭൂപടം നീക്കം ചെയ്യണമെന്ന് വിക്കിപീഡിയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇത് സംബന്ധിച്ച് ശക്തമായ പ്രതിഷേധം യു.എസ് കമ്പനിയായ വിക്കിപീഡിയെ അറിയിച്ചതായും ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കി.

ഇലക്ട്രോണിക്സ് ഐ.ടി മന്ത്രാലയം സെക്രട്ടറി അജയ് സാവ്‌നി ഇത് നീക്കണമെന്ന് കാണിച്ച് വിക്കിപീഡിയക്ക് കത്തയച്ചു. ഐ.ടി നിയമം 69എ പ്രകാരം ഇത് നീക്കം ചെയ്യാൻ വേണ്ട നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. വിക്കിപീഡിയ പോസ്റ്റ് ചെയ്‌ത ചിത്രം രാജ്യത്തെ അപകീർത്തി പ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണെന്നും അജയ് സാവ്‌നി പറഞ്ഞു. ലഡാക്ക് അതിർത്തി തർക്കത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് അക്സായി ചിൻ പ്രവിശ്യ ചെെനയുടെതെന്ന് കാണിച്ച് വിക്കിപീഡിയ ചിത്രം പങ്കുവച്ചത്.