sunny-leone

കൊവിഡിനെതുടർന്ന് വൻ സിനിമകളൊന്നും റിലീസ് ചെയ്തില്ലെങ്കിലും ബോളിവുഡ് വാർത്തകളിൽ നിറഞ്ഞ് നിന്ന വർഷമായിരുന്നു ഇത്. യുവതാരം സുശാന്ത് സിംഗ് രാജ്‌പുതിന്റെ മരണവും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിവാദവും ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധാകേന്ദ്രമാക്കി. യാഹൂ പുറത്തുവിട്ട് ഈ വാർഷം ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട താരസുന്ദരിമാരുടെ പട്ടികയിലും ഇത് പ്രതിഫലിച്ചു.

യാഹൂ പുറത്തുവിട്ട ഏറ്റവും കൂടുതല്‍ തെരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ലിസ്റ്റിൽ ആദ്യസ്ഥാനത്തെത്തിയത് റിയ ചക്രബർത്തിയാണ്.. സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയ ചക്രബര്‍ത്തിയിലേക്ക് സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നീണ്ടതാണ് രാജ്യത്തെ വലിയ വാര്‍ത്തതാരമായി അവര്‍ മാറിയതിന് പിന്നിൽ..മുന്‍ പോണ്‍ താരം സണ്ണി ലിയോണിനെയാണ് റിയ പിന്നിലാക്കിയത്.. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിൽപെട്ട നായികമാരെല്ലാം പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ കങ്കണ റണാവത്താണ് രണ്ടാം സ്ഥാനത്ത്. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ബോളിവുഡിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ദീപികയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയയായ സാറാ അലി ഖാന്‍ പത്താം സ്ഥാനത്താണ്.

നാലാമതാണ് സണ്ണി ലിയോണിന്റെ സ്ഥാനം. പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവര്‍ അഞ്ചും ആറും സ്ഥാനത്തെത്തി. ഗായിക നേഹ കക്കറാണ് ഏഴാം സ്ഥാനത്ത്. ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഒമ്പതാം സ്ഥാനത്തുമെത്തി.