pic

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നടി നിഖില വിമലിന്റെ പിതാവ് എം.ആർ പവിത്രൻ(61) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് മരണം സംഭവിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.സംസ്കാരചടങ്ങുകൾ വെള്ളിയാഴ്ച സ്വദേശമായ തളിപ്പറമ്പ് തൃച്ചമ്പലത്ത് നടക്കും.

സ്റ്റാറ്റിറ്റിക്കൽ വകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനാണ് എം.ആർ പവിത്രൻ. സ്‌കൂൾ അദ്ധ്യാപകനും സി.പി.ഐ.എം.എൽ മുൻ സംസ്ഥാന ജോ.സെക്രട്ടറിയുമായിരുന്നു.കലാമണ്ഡലം വിമലദേവിയാണ് ഭാര്യ. രണ്ടാമത്തെ മകളാണ് നിഖില.

2015ൽ പുറത്തിറങ്ങിയ “ലൗ 24×7” എന്ന സിനിമയിലൂടെയാണ് നിഖില വിമൽ ശ്രദ്ധേയമാകുന്നത്.

2009ൽ “ഭാഗ്യദേവത” എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു. മലയാളത്തിൽ “ഒരു യമണ്ടൻ പ്രേമകഥ”, “ഞാൻ പ്രകാശൻ”, “അരവിന്ദന്റെ അതിഥികൾ”,” അഞ്ചാം പാതിര”, ” മേരാ നാം ഷാജി” എന്നീ ചിത്രങ്ങളിലും നിഖില അഭിനയിച്ചു.