popular-front

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന. നസറുദ്ദീൻ എളമരത്തിന്റേയും ഒ എം എ സലാമിന്റേയും മലപ്പുറത്തെ വീടുകളിലാണ് പരിശോധന നടക്കുന്നത്. നസറുദ്ദീൻ എളമരം പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറിയും ഒ എം എ സലാം പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ ചെയർമാനുമാണ്.

കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുളള എൻഫോഴ്‌സ്‌മെന്റ് സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകുന്നത്. നേരത്തെ അഷ്‌റഫ് മൗലവിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ ഇ ഡി ചോദിച്ചറിഞ്ഞിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസി അഷ്‌റഫ് മൗലവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടക്കുന്നത്.