nikila

അച്ഛന്റെ വിയോഗത്തിലാണ് നടി നിഖില വിമൽ. സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ തളിപ്പറമ്പ് തൃച്ചംബരം പ്ലാത്തേട്ടം അഴീക്കോടൻ റോഡിൽ എം.ആർ പവിത്രൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സിപിഎം എംഎൽ മുൻ സംസ്ഥാന ജോയിന്റെ സെക്രട്ടറി,ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആലക്കോട് രയരോം യുപി സ്കൂളിൽ അദ്ധ്യാപകനുമായിരുന്നു.നിഖിലയും അമ്മ കലാമണ്ഡലം വിമല ചേച്ചി അഖില എന്നിവരും അടുത്ത ബന്ധുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.