hacking

പ്യോ​ങ്​​യാ​ങ്​​:​ ​കൊ​വി​ഡ്​​ ​വാ​ക്​​സി​ൻ​ ​​​ഗ​വേ​ഷ​ക​രെ​ ​ല​ക്ഷ്യ​മി​ട്ട്​​ ​ഉ​ത്ത​ര​കൊ​റി​യ​ൻ​ ​ഹാ​ക്ക​ർ​മാ​ർ.​ ​വാ​ക്​​സി​ൻ​ ​​​ഗ​വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​ ​ഒ​​​മ്പ​ത്​​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​നെ​റ്റ്​​വ​ർ​ക്കി​ലേ​ക്ക്​​ ​അ​വ​ർ​ ​ക​ട​ന്നു​ ​ക​യ​റാ​ൻ​ ​ശ്ര​മി​ച്ചു​വെ​ന്നാ​ണ്​​ ​റി​പ്പോ​ർ​ട്ട്. യു.​എ​സി​ലെ​ ​ജോ​ൺ​സ​ൺ​ ​ആ​ൻ​ഡ് ​ജോ​ൺ​സ​ൺ,​ ​നോ​വാ​ക്​​സ്​,​ ​ബ്രി​ട്ട​നി​ലെ​ ​ആ​സ്​​ട്ര​സെ​നാ​ക്ക,​ ​ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ​ ​ജെ​നെ​ക്​​സി​ൻ,​ ​ബോ​ർ​യ​ങ്​​ ​ഫാ​ർ​മ,​ ​ഷി​ൻ​ ​പൂം​ഗ് ​ഫാ​ർ​മ,​ ​സെ​ൽ​ട്രി​യോ​ൺ​, ​ബോ​സ്​​റ്റ​ണി​ലെ​ ​മെ​ഡി​ക്ക​ൽ​ ​സെ​ന്റ​ർ,​ ​ജർമ്മനിയിലെ ടു​ബി​ൻ​ജെ​ൻ​ ​എ​ന്നി​വി​ട​ങ്ങ​​​ളി​ലെ​ല്ലാം​ ​ഹാ​ക്കിം​ഗ് ​ശ്ര​മ​ങ്ങ​ളു​ണ്ടാ​യി.​ ​അ​തേ​സ​മ​യം,​ ​സു​പ്ര​ധാ​ന​ ​വി​വ​ര​ങ്ങ​ൾ​ ​ഹാ​ക്ക​ർ​മാ​ർ​ക്ക്​​ ​ല​ഭി​ച്ചോ​യെ​ന്ന​തി​ൽ​ ​വ്യ​ക്​​ത​ത​യി​ല്ല.​ ​കി​മു​സ്​​കി​ ​എ​ന്ന​ ​ഹാ​ക്കിം​ഗ് ​ഗ്രൂ​പ്പാ​ണ്​​ ​ഇ​തി​ന്​​ ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും​ ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.