h1b-visa

വാ​​​ഷിം​ഗ്ട​ൺ​:​ ​അ​മേ​രി​ക്ക​ൻ​ ​ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക്​​ ​വി​​​ദേ​​​ശ​ ​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​ ​നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള​ ​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്​​ ​ത​ട​സ​മാ​കു​ന്ന​ ​ട്രം​​​പ്​​ ​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​ന്റെ​ ​ര​​​ണ്ട് ​എ​​​ച്ച്​​-​​​വ​​​ൺ​ ​ബി​ ​​​വി​​​സ​ ​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​ ​കാ​ലി​ഫോ​ർ​ണി​യ​ ​കോ​​​ട​​​തി​ ​ത​​​ട​​​ഞ്ഞു.​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​ഇ​​​ന്ത്യ​​​ൻ​ ​പ്ര​​​ഫ​​​ഷ​​​ന​​​ലു​​​ക​​​ൾ​​​ക്ക്​​ ​ആ​​​ശ്വാ​​​സ​​​മാ​​​കു​ന്ന​ ​വാ​ർ​ത്ത​യാ​ണി​ത്.​സാ​​​​​ങ്കേ​​​തി​​​ക​ ​മി​​​ക​​​വു​​​വേ​​​ണ്ട​ ​തൊ​​​ഴി​​​ൽ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​ ​ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക്​​ ​വി​​​ദേ​​​ശ​ ​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​ ​നി​​​യ​​​മി​​​ക്കാ​​​നു​​​ത​​​കു​​​ന്ന​ ​കു​​​ടി​​​യേ​​​റ്റ​ ​ഇ​​​ത​​​ര​ ​വി​​​സ​​​യാ​​​ണ്​​ ​എ​​​ച്ച്​​-​​​വ​​​ൺ​ ​ബി.​ ​​​പ്ര​​​തി​​​വ​​​ർ​​​ഷം​ 85,000​ ​എ​​​ച്ച്​​-​​​വ​​​ൺ​ ​ബി​ ​​​വി​​​സ​​​ക​​​ൾ​ ​വ​​​രെ​ ​അ​​​മേ​​​രി​​​ക്ക​ ​അ​​​നു​​​വ​​​ദി​​​ക്കാ​​​റു​​​ണ്ട്.​ ​ ​എ​​​ച്ച്​​-​​​വ​​​ൺ​ ​ബി​ ​​​വി​​​സ​​​ക്കാ​​​ർ​​​ക്ക്​​ ​കൂ​​​ടു​​​ത​​​ൽ​ ​വേ​​​ത​​​നം​ ​ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന​ ​വ്യ​​​വ​സ്ഥ​യാ​ണ്​​ ​കാ​​​ലി​ഫോ​​​ർ​​​ണി​​​യ​ ​നോ​​​ർ​​​ത്ത്​​ ​ഡി​​​സ്​​​​ട്രി​​​ക്​​​​ട്​​ ജ​​​ഡ്​​​​ജി​ ​ത​​​ട​​​ഞ്ഞ​​​ത്.​യോ​​​ഗ്യ​​​ത​ ​സം​​​ബ​​​ന്ധി​​​ച്ച​ ​നി​​​ബ​​​ന്ധ​​​ന​ ​ഭേ​​​ദ​​​ഗ​​​തി​​​യും​ ​ത​​​ട​​​ഞ്ഞു.​ ​ഇ​​​തോ​​​ടെ​ ​ഡി​​​സം​​​ബ​​​ർ​ ​ഏ​​​ഴു​​​മു​​​ത​​​ൽ​ ​നി​​​ല​​​വി​​​ൽ​വ​​​രാ​​​നി​​​രു​​​ന്ന​ ​തൊ​​​ഴി​​​ൽ​ ​സം​​​ബ​​​ന്ധി​​​ച്ച​ ​'​ഹോം​​​ലാ​​​ൻ​​​ഡ്​​ ​സെ​​​ക്യൂ​​​രി​​​റ്റി​ ​വി​​​ഭാ​​​ഗ​​​ത്തി​ന്റെ​ ​നി​​​യ​​​മം​ ​അ​​​സാ​​​ധു​​​വാ​​​യി.​വേ​​​ത​​​നം​ ​സം​​​ബ​​​ന്ധി​​​ച്ച​ ​തൊ​​​ഴി​​​ൽ​ ​വ​​​കു​​​പ്പി​ന്റെ​ ​നി​​​യ​​​മ​​​വും​ ​(​​​ഇ​ത്​​ ​ഒ​​​ക്​​​​ടോ​​​ബ​​​ർ​ ​മു​​​ത​​​ൽ​ ​പ്രാ​​​ബ​​​ല്യ​​​ത്തി​​​ലു​​​ണ്ട്)​ ​ഇ​​​ല്ലാ​​​താ​​​യി.​ ​