
വാഷിംഗ്ടൺ: 47 വർഷം നീണ്ട വൈവാഹിക ജീവിതത്തിന് ശേഷം കൊവിഡ് ബാധിച്ച് ദമ്പതികൾ ഒരേ ദിവസം മരിച്ചു. അമേരിക്കയിലെ മിഷിഗൺ സ്വദേശികളായ ലസ്ലി (75) ഭാര്യ പട്രീഷ(78) എന്നിവരാണ് മരിച്ചത്.
നവംബർ 24ന് വൈകിട്ട് 4:23നാണ് ദമ്പതികൾ മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
നഴ്സായിരുന്ന പട്രീഷയ്ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നതിനിടെ ട്രക്ക് ഡ്രൈവറായ ലസ്ലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 
ആരോഗ്യനില മോശമായതോടെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് മക്കളാണ് ഇവർക്ക്. മാതാപിതാക്കളുടെ ജീവിതം സന്തോഷകരമായിരുന്നുവെന്ന് മക്കളിലൊരാളായ ജൊവേന പറഞ്ഞു.