
വഡോദര: പതിനാല് വയസുകാരിയായ സ്വന്തം മകളെ ഒൻപത് മാസത്തോളമായി നിരവധി തവണ പീഡിപ്പിച്ചു വന്ന പിതാവ് പൊലീസ് പിടിയിലായി. 38 വയസുകാരനായ പിതാവാണ് തന്റെ മൂന്ന് മക്കളിൽ മൂത്തയാളായ പതിനാല്‌കാരിയെ പീഡിപ്പിച്ചത്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കുട്ടിയും അമ്മയും നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഓട്ടോറിക്ഷ ഡ്രൈവറായ ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. മറ്റാരും വീട്ടിലില്ലാത്ത സമയത്തായിരുന്നു ഈ ക്രൂരത. കുട്ടിയിൽ സ്വഭാവ വ്യതിയാനം കണ്ട അമ്മ ചോദ്യം ചെയ്‌തതിനെ തുടർന്ന് അമ്മയോട് കുട്ടി വിവരം പറഞ്ഞപ്പോഴാണ് കൊടുംക്രൂരത പുറത്തറിയുന്നത്. ഇത് ചോദ്യം ചെയ്‌ത മാതാവിനെയും കുട്ടിയെയും ഇയാൾ ഭീഷണിപ്പെടുത്തിയെങ്കിലും അവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് അന്വേഷണത്തിൽ ഇയാളെ പിടികൂടിയ പൊലീസ് പീഡനത്തിനും പോക്‌സോ ആക്‌ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തതായി അറിയിച്ചു.