mohanlal

അൽഖ്വയിദ ഭീകരർ തകർത്ത വേൾഡ് ട്രേഡ് സെന്ററിൽ ചിത്രീകരിച്ച ലോകത്തിലെ തന്നെ ആദ്യ സിനിമ മോഹൻലാലിന്റെതാണെന്ന് വെളിപ്പെടുത്തൽ. പ്രശസ്‌ത സ്‌റ്റണ്ട് മാസ്‌റ്റർ ത്യാഗരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1989ൽ ചിത്രീകരിച്ച ലാൽ അമേരിക്കയിൽ എന്ന ചിത്രത്തിലായിരുന്നു വേൾഡ് ട്രേഡ് സെന്റർ പശ്ചാത്തലമാക്കിയത്. ചിത്രത്തിലെ സംഘട്ടന രംഘമായിരുന്നു രംഗമത്രേ.

ത്യാഗരാജന്റെ വാക്കുകൾ-

'ലാൽ അമേരിക്കയിൽ എന്ന ചിത്രം ഞങ്ങൾ വാഷിംഗ്ടണിൽ ഷൂട്ട് ചെയ‌്തു. പ്രേംനസീർ, മോഹൻലാൽ, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ തുടങ്ങി നിരവധിപേരുണ്ട്. വേൾഡ് ട്രേഡ് സെന്ററിന്റെ മുകളിൽ വച്ച് ഫൈറ്റ് എടുക്കണമെന്ന് എനിക്ക് വലിയ ആഗ്രഹം. ലോകത്ത് ഇതുവരെ ആരും അവിടെ ഫൈറ്റ് എടുത്തിട്ടില്ല. രണ്ട് മലയാളികളായിരുന്നു അന്ന് അവിടുത്തെ ഓഫീസർമാർ. ഞങ്ങൾ അവരോട് കാര്യം അവതരിപ്പിച്ചു. ആദ്യം ഷൂട്ട് ചെയ്യാൻ പറ്റില്ല, അപകടം എന്തെങ്കിലുമുണ്ടായാൽ ലക്ഷങ്ങൾ നഷ്‌ടപരിഹാരം നൽകേണ്ടിവരുമെന്നൊക്കെ അവർ പറഞ്ഞു. ഒരു കുഴപ്പവുമില്ലെന്ന് ഞങ്ങൾ ഉറപ്പ് കൊടുത്തു. അങ്ങനെ അഞ്ച് പേർക്ക് ഷൂട്ട് ചെയ്യാൻ അനുവാദം കിട്ടി. അങ്ങനെ വേൾഡ് ട്രേഡ് സെന്ററിന്റെ മുകളിൽ ഞങ്ങൾ ഫൈറ്റ് എടുത്തു.

വേൾഡ് ട്രേഡ് സെന്റർ തകർത്ത ദിവസം കൊച്ചിയിൽ ഞാനും ലാലും ഹനീഫയും ഒരുമിച്ചുണ്ടായിരുന്നു. ഹനീഫയാണ് ഓടി വന്ന് ഞങ്ങളോട് കാര്യം പറഞ്ഞത്. കുറച്ചു നേരം ഞങ്ങൾ തരിച്ചിരുന്നു പോയി. റിയൽ ലൈഫ് ഫീലിംഗ് ആയിരുന്നു അത്'.