india-cricket

ഇന്ത്യ-ആസ്ട്രേലിയ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് കാൻബെറയിൽ തുടക്കം

കാൻബെറ : ആദ്യ രണ്ട് ഏകദിനമത്സരങ്ങളിൽ തോറ്റെങ്കിലും മൂന്നാം ഏകദിനത്തിൽ വിജയം നേടിയ അതേവേദിയിൽ ആസ്ട്രേലിയയ്ക്ക് എതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നിറങ്ങുന്നു.

ഏകദിന പരമ്പര നഷ്ടമായെങ്കിലും കാൻബെറയിലെ വിജയം നൽകിയ ആത്മവിശ്വാസം ചെറുതല്ല. ശ്രമിച്ചാൽ ആസ്ട്രേലിയയെ അവരുടെ തട്ടകത്തിലും തകർക്കാമെന്ന വിശ്വാസമാണ് വിരാടിനും കൂട്ടർക്കും നേടിയെടുക്കാനായത്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ മികവ് കാട്ടാനും പോരാളികളെപ്പോലെ കളിക്കാനും തങ്ങൾക്കാവുമെന്ന് തെളിയിച്ച ഇന്ത്യൻ ടീമിന് ആ കുതിപ്പ് നിലനിറുത്താനാവുകയാണ് വേണ്ടത്.

കൊഹ്‌ലി,ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ ഫോമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നത്. സെയ്നിക്ക് പകരം മൂന്നാം ഏകദിനത്തിൽ കളിച്ച നടരാജൻ മികവ് കാട്ടിയതും ട്വന്റി-20യിലെ ബുംറയുടെ പരിചയ സമ്പത്തും സന്ദർശകർക്ക് ആത്മവിശ്വാസം നൽകുന്നു. കെ.എൽ രാഹുൽ കളിക്കുന്നുണ്ടെങ്കിൽക്കൂടി മലയാളി താരം സഞ്ജുവിന് അവസരം നൽകുന്നതിൽ ടീം മാനേജ്മെന്റ് അനുകൂല തീരുമാനമെടുത്തേക്കും. ഓസീസിന്റെ കുന്തമുനകളായ ഡേവിഡ് വാർണറുടെയും മിച്ചൽ സ്റ്റാർക്കിന്റെയും പരിക്ക് ഇന്ത്യയ്ക്ക് അനുകൂലഘടകമാകും.പരിക്കിൽനിന്ന് പൂണമോചിതനല്ലാത്ത മാർക്കസ് സ്റ്റോയ്നിസും കളിച്ചേക്കില്ല.

പരമ്പര ഫിക്സ്ചർ

1. ഡിസംബർ 4 -കാൻബെറ

2. ഡിസംബർ 6- സിഡ്നി

3.ഡിസംബർ 8 - സിഡ്നി

ഇന്ത്യ

ഐ.സി.സി റാങ്കിംഗ് : 3

ക്യാപ്ടൻ : വിരാട് കൊഹ‌്ലി

കോച്ച് : രവി ശാസ്ത്രി

ടോപ്പ് റാങ്ക് ബാറ്റ്സ്മാൻ : രാഹുൽ(4)

ടോപ്പ് റാങ്ക് ബൗളർ:ജസ്പ്രീത് ബുംറ (11)

സ്ക്വാഡ് : കൊഹ്‌ലി,ശിഖർ ധവാൻ,മയാങ്ക് അഗർവാൾ,കെ.എൽ രാഹുൽ,ശ്രേയസ് അയ്യർ,മനീഷ് പാണ്ഡെ,ഹാർദിക്ക് പാണ്ഡ്യ,സഞ്ജു സാംസൺ,രവീന്ദ്ര ജഡേജ,വാഷിംഗ്ടൺ സുന്ദർ,ചഹൽ,ബുംറ,ഷമി,സെയ്നി,ദീപക് ചഹർ,നടരാജൻ.

ആസ്ട്രേലിയ

ഐ.സി.സി റാങ്കിംഗ് :2

ക്യാപ്ടൻ : ആരോൺ ഫിഞ്ച്

കോച്ച് : ജസ്റ്റിൻ ലാംഗർ

ടോപ്പ് റാങ്ക് ബാറ്റ്സ്മാൻ : ആരോൺ ഫിഞ്ച് 3)

ടോപ്പ് റാങ്ക് ബൗളർ:ആഷ്ടൺ ആഗർ (3)

സ്ക്വാഡ് :ആരോൺ ഫിഞ്ച്,സീൻ അബ്ബോട്ട്,ആഗർ,അലക്സ് കാരേ,പാറ്റ് കമ്മിൻസ്,കാമറൂൺ ഗ്രീൻ,ഹേസൽവുഡ്,സ്റ്റീവൻ സ്മിത്ത്,ഹെൻട്രിക്കസ്,ലബുഷാനെ,മാക്സ്‌വെൽ,ഡാനിയേൽ സാംസ്,സ്റ്റോയ്നിസ്,മാത്യു വേയ്ഡ്,ആദം സാംപ, ഡേവിഡ് വാർണർ,മിച്ചൽ സ്റ്റാർക്ക്.

നേർക്കുനേർ

ആകെ മത്സരങ്ങൾ : 20

ഇന്ത്യൻ വിജയം : 11

ഓസീസ് വിജയം: 8

ഫലമില്ലാത്തത് : 1

കഴിഞ്ഞ മൂന്ന് പരമ്പര ഫലങ്ങൾ

2018-19 : ഓസീസ് 2-ഇന്ത്യ 0

2018-19 : ഓസീസ് 1-ഇന്ത്യ 1

2017-18 : ഓസീസ് 1-ഇന്ത്യ 1