ss

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. കൊല്ലം വെളിനല്ലൂർ സ്വദേശി അപ്പു എന്ന നൗഫലി (20) നെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിന് സമീപത്തെ താമസക്കാരിയായ 15 വയസുള്ള പെൺകുട്ടിയെ പ്രതി വശീകരിച്ച് ബൈക്കിൽ കടത്തിക്കൊണ്ടുപോയി കൊല്ലത്തുവച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ വെളിനല്ലൂർ ഉണ്ടെന്ന് മനസിലാക്കിയാണ് അവിടെയെത്തി പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് സമീപ പ്രദേശത്ത് നിന്നു പ്രതിയെയും അന്വേഷണസംഘം പിടികൂടുകയായിരുന്നു. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, ജ്യോതിഷ്, പ്രിയ, എസ്.സി.പി.ഒ രഞ്ജിത്, അനിൽ, സി.പി.ഒ വീനീത്, ഗോഗുൽ, പ്രീജ, രജനി എന്നിവർ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകി.