police

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2020ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച 10 സ്റ്റേഷനുകളാണ് പട്ടികയിലിടം പിടിച്ചത്. മണിപ്പൂരിലെ തൗബാള്‍ ജില്ലയിലെ നോംഗ് പോക്സെകമയി പൊലീസ് സ്റ്റേഷനാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. കേരളത്തിലെയും ഡല്‍ഹിയിലെയും പൊലീസ് സ്റ്റേഷനുകള്‍ പട്ടികയിലിടം പിടിച്ചിട്ടില്ല.

2015 ല്‍ ഗുജറാത്തിലെ കച്ചില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് രാജ്യത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് റാങ്കിംഗ് നല്‍കാന്‍ തീരുമാനിച്ചത്. ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ പ്രകടനം വിലയിരുത്തി റാങ്കിംഗ് നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.


കൊവിഡ് സാഹചര്യത്തില്‍ ഒറ്റപ്പെട്ടപ്രദേശങ്ങളില്‍ എത്തുകയെന്നത് ബുദ്ധിമുട്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സര്‍വേ നടത്തിയത്. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലുമുള്ള നിരവധി പൊലീസ് സ്റ്റേഷനുകളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

മികച്ച പൊലീസ് സ്റ്റേഷനുകള്‍ സംസ്ഥാനം-സ്ഥലം എന്ന ക്രമത്തില്‍

1. മണിപ്പൂര്‍- നോംഗ്പോക്‌സെക്മയി

2. തമിഴ്‌നാട്- എ.ഡബ്ല്യു.പി.എസ് സുരമംഗലം

3. അരുണാചല്‍ പ്രദേശ്- ഖര്‍സംഗ്

4. ചത്തീസ്ഗഡ്- ജില്‍മിലി

5. ഗോവ- സംഗ്ഗെം

6. ആന്‍ഡമാന്‍ നിക്കോബാര്‍- കാളിഘട്ട്

7. സിക്കിം- പാക്യോംഗ്

8. ഉത്തര്‍പ്രദേശ്- കാന്ത്

9. ദാദ്ര നഗര്‍ ഹവേലി- ഖന്‍വേല്‍

10. തെലങ്കാന- ജമ്മികുന്ത ടൗണ്‍ പൊലീസ് സ്റ്റേഷന്‍