
ഹാമിൽട്ടൺ : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയരായ ന്യൂസിലാൻഡ് ആദ്യ ദിനം കളിനിറുത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. ടോം ലതാം(86),വിൽ യംഗ്(5) എന്നിവരാണ് പുറത്തായത്. കേൻ വില്യംസൺ(97*),റോസ് ടെയ്ലർ (31) എന്നിവരാണ് കളിനിറുത്തുമ്പോൾ ക്രീസിൽ.