
കോഴിക്കോട്: ഗോവൻ സ്വദേശിയായ വിംഗർ വിൻസി ബാരെറ്റോ ഗോകുലം കേരള എഫ്.സിയിലെത്തി. എഫ്.സി ഗോവയുടെ ഡെവെലപ്‌മെന്റൽ സ്‌ക്വാഡിൽ ഉണ്ടായിരുന്ന വിൻസി, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ, അണ്ടർ-19 ഐ ലീഗ് എന്നിവ കളിച്ചിട്ടുണ്ട്.ഐ.എഫ്.എ ഷീൽഡ് ടൂർണമെന്റിനായി കൊല്കത്തയിലെത്തിയ ഗോകുലം ടീമിൽ വിൻസിയുമുണ്ട്.