vote-1

ഹൈദരാബാദ്: നിർണായകമായ ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഫലം ഇന്ന്. നഗരത്തിലാകെ 15 കേന്ദ്രങ്ങളിലായി രാവിലെ മുതൽ വോട്ടെണ്ണൽ തുടങ്ങും.

സംസ്ഥാനം രൂപീകരിച്ചത് മുതൽ തുടരുന്ന ടി.ആർ.എസ് ആധിപത്യം ഇത്തവണ തകരുമോ, തുടരുമോ എന്ന് ഇന്ന് അറിയാം.

സി.ആർ.പി.എഫിനെയും പൊലീസിനെയും വിന്യസിച്ച് നഗരത്തിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആകെയുള്ള 150 വാർഡുകളിൽ 100 വാർഡിലും ടി.ആർ.എസ് - ബി.ജെ.പി നേർക്കുനേർ പോരാട്ടമാണ്. എ.ഐ.എം.ഐ.എം 51 സീ​റ്റുകളിലേ മത്സരിക്കുന്നുള്ളൂ.

കൊവിഡ് പശ്ചാത്തലത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാല​റ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതിനാൽ ഔദ്യോഗിക ഫല പ്രഖ്യാപനം വൈകിയേക്കും. എന്നാലും ഉച്ചയോടെ നഗരം ആർക്കൊപ്പമെന്ന് വ്യക്തമാകും.