rafer-johnson

ന്യൂയോർക്ക് : 1960ലെ റോം ഒളിമ്പിക്സിൽ റെക്കാഡോടെ സ്വർണം നേടിയിരുന്ന അമേരിക്കൻ ഡെക്കാത്‌ലൺ അത്‌ലറ്റ് റാഫെർ ജോൺസൺ (86) അന്തരിച്ചു.1956ലെ മെൽബൺ ഒളിമ്പിക്സിലെ വെള്ളിമെഡലും നേടിയിരുന്ന ജോൺസണാണ് 1984 ഒളിമ്പിക്സിന് ദീപം തെളിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയെ വെടിവച്ചയാളെ പിന്നാലെ പാഞ്ഞ് പിടികൂടിയത്. കെന്നഡിക്കൊപ്പമുണ്ടായിരുന്ന ജോൺസണാണ്.ബാസ്കറ്റ്ബാൾ താരവുമായിരുന്ന ഇദ്ദേഹം അത്‌ലറ്റിക്സ് വിട്ടശേഷം സിനിമാ നടനായി.ജെയിംസ്ബോണ്ട് ചിത്രമായ "ലൈസൻസ് ടു കിൽ" ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.